കഞ്ചാവ് കടത്താന്‍ ശ്രമം; സഹോദരന്മാര്‍ക്ക് 11 വര്‍ഷത്തെ തടവ്

പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ൽ ഹൈ ​ക്രി​മി​ന​ൽ അ​പ്പീ​ൽ കോ​ട​തി 29ന് ​വാ​ദം കേ​ൾ​ക്കും

കഞ്ചാവ് കടത്താന്‍ ശ്രമം; സഹോദരന്മാര്‍ക്ക് 11 വര്‍ഷത്തെ തടവ്
കഞ്ചാവ് കടത്താന്‍ ശ്രമം; സഹോദരന്മാര്‍ക്ക് 11 വര്‍ഷത്തെ തടവ്

മനാമ: കിങ് ഫഹദ് കോസ്വേയിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു സഹോദരന്മാര്‍ക്ക് 11 വര്‍ഷത്തെ തടവ് വിധിച്ചു. മൂത്ത സഹോദരന് (36) 10 വര്‍ഷത്തെ തടവും പിഴയും ലഭിച്ചു. ഇളയ സഹോദരന് ഒരു വര്‍ഷം തടവും പിഴയും വിധിച്ചു.

പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഫസ്റ്റ് ക്രിമിനല്‍ കോടതി ഉത്തരവിട്ടു. പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി 29ന് വാദം കേള്‍ക്കും. നാര്‍കോട്ടിക് ഉദ്യോഗസ്ഥര്‍ കഞ്ചാവുമായി സഹോദരങ്ങളെ കോസ്വേയില്‍ തടഞ്ഞുവെക്കുകയായിരുന്നു. അന്വേഷണത്തില്‍ മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ഇവര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തി.

Top