കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിവേട്ട. 30 കോടിയുടെ കൊക്കെയ്‌നുമായി രണ്ട് ടാന്‍സാനിയന്‍ ദമ്പതികള്‍ പിടിയിലായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് മയക്കുമരുന്ന് പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒമാനില്‍ നിന്നും ദമ്പതികള്‍ നെടുമ്പാശേരിയിലെത്തുന്നത്. ലഹരിമരുന്ന് ക്യാപ്‌സൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഇവരെ ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
ഇതേത്തുടര്‍ന്ന് ഇവരുടെ ശരീരത്തില്‍ നിന്നും വിഴുങ്ങിയ മയക്കുമരുന്ന് പുറത്തെടുക്കുകയാണ്. പുരുഷന്റെ വയറ്റില്‍ നിന്നും രണ്ടു കിലോ കൊക്കെയ്‌നാണ് കണ്ടെടുത്തത്. 15 കോടിയോളം രൂപ വിലമതിക്കുമെന്നാണ് വിലയിരുത്തല്‍.
സ്ത്രീയുടെ വയറ്റിലും രണ്ടു കിലോ കൊക്കെയ്ന്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇത്രയധികം കോടിയുടെ ലഹരിമരുന്ന് വിഴുങ്ങിയത് പിടികൂടുന്നത് ഇതാദ്യമാണ്. ദഹിക്കാത്ത തരത്തിലുള്ള ടേപ്പ് ഉപയോഗിച്ചാണ് മയക്കുമരുന്ന് പൊതിഞ്ഞിരുന്നത്.
യുവാവിനെ റിമാന്‍ഡ് ചെയ്തു. സ്ത്രീ ആശുപത്രിയില്‍ തുടരുകയാണ്. ഇവര്‍ കൊച്ചിയില്‍ കൈമാറ്റം ചെയ്യാനാണ് മയക്കുമരുന്ന് കടത്തിയതെന്നാണ് ഡിആര്‍ഐ സംശയിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷണം തുടരുകയാണ്.