പാന്റിനുള്ളില്‍ ഒളിപ്പിച്ച് പാമ്പുകളെ കടത്താന്‍ ശ്രമം; വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

പാന്റിനുള്ളില്‍ ഒളിപ്പിച്ച് പാമ്പുകളെ കടത്താന്‍ ശ്രമം; വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍
പാന്റിനുള്ളില്‍ ഒളിപ്പിച്ച് പാമ്പുകളെ കടത്താന്‍ ശ്രമം; വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

വാഷിങ്ടണ്‍: യു.എസിലെ മിയാമി വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരനില്‍ നിന്ന് പാമ്പുകളെ പിടികൂടി. പാമ്പുകളെ ബാഗിലിട്ട് പാന്റിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു യാത്രക്കാരന്‍. ഏപ്രില്‍ 26നാണ് സംഭവം നടന്നത്. ചെക്ക്‌പോയന്റില്‍ യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് വിമാനത്താവളത്തിലെ ജീവനക്കാര്‍ സംഭവമറിയുന്നത്.

പരിശോധനയില്‍ ബാഗിലാക്കിയ രണ്ട് വലിയ വെള്ളപ്പാമ്പുകളെയാണ് കണ്ടെത്തിയത്. ഈ ബാഗ് സ്വന്തം പാന്റിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു യാ?ത്രക്കാരന്‍. പാമ്പുകളെ അധികൃതര്‍ ഫ്‌ലോറിഡ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ഡിപാര്‍ട്‌മെന്റിന് കൈമാറി. പിടികൂടിയ പാമ്പുകളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

Top