അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ അമ്മയെ മകന്‍ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഭൂദാനം സ്വദേശിയായ നാരായണിയെയാണ് മകന്‍ സതീശന്‍ കൊല്ലാന്‍ ശ്രമിച്ചത്. സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു ക്യാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Top