കൊലപാതക ശ്രമം, ശേഷം ഒളിവിൽ: 29 വർഷത്തിനു ശേഷം പ്രതി പിടിയിൽ

ഒഡിഷയിലും ജമ്മുവിലും ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ 25 വർഷമായി മറ്റൊരു കേസിലും പൊലീസ് തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

കൊലപാതക ശ്രമം, ശേഷം ഒളിവിൽ: 29 വർഷത്തിനു ശേഷം പ്രതി പിടിയിൽ
കൊലപാതക ശ്രമം, ശേഷം ഒളിവിൽ: 29 വർഷത്തിനു ശേഷം പ്രതി പിടിയിൽ

മുംബൈ: 29 വർഷത്തിനു മുൻപ് കൊലപാതക ശ്രമത്തിനൊടുവിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടി പൊലീസ്. ഒഡിഷയിലും ജമ്മുവിലും ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ 25 വർഷമായി മറ്റൊരു കേസിലും പൊലീസ് തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. കവർച്ച കേസിൽ 1998ൽ പ്രതിയായ പരേൽ സ്വദേശി ബാബ അബ്ദുൾ സത്താർ ശൈഖ് എന്ന മുഹമ്മദ് റഫീഖിന്റെ പേരിൽ പൊലീസ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്തത് മുംബൈ ഭോയ്‌വാഡ പൊലീസാണ്. 1995ൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി അഡീഷനൽ സെഷൻസ് ജഡ്ജി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.

Also Read: തലകീഴായി കെട്ടിതൂക്കി, തല മൊട്ടയടിച്ചു’; ഉത്തർപ്രദേശിൽ ആദിവാസി യുവാവ് നേരിട്ടത് ക്രൂര മർദ്ദനം

ഈ കേസിലും പ്രതി ഒളിവിലായതിനാൽ ഭോയ്‌വാഡ പൊലീസ് 1998ൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഹമ്മദ് റഫീഖിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘം തന്നെ രൂപീകരിച്ചിരുന്നു.

Top