CMDRF

ജപ്തി നടപടിക്കിടെ ആത്മഹത്യ ശ്രമം വീട്ടമ്മക്ക് ദാരുണാന്ത്യം

ജപ്തി നടപടിക്കിടെ ആത്മഹത്യ ശ്രമം വീട്ടമ്മക്ക് ദാരുണാന്ത്യം
ജപ്തി നടപടിക്കിടെ ആത്മഹത്യ ശ്രമം വീട്ടമ്മക്ക് ദാരുണാന്ത്യം

കോട്ടയം: ജപ്തി നടപടിക്കിടെ ആത്മഹത്യ ശ്രമം നടത്തിയ വീട്ടമ്മ മരിച്ചു. ഇടുക്കി നെടുംകണ്ടത്ത് ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഷീബ. ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

വെള്ളിയാഴ്ച രണ്ടരയോടെയാണ് സംഭവം നടന്നത്. കോടതി വിധിയെത്തുടര്‍ന്നാണ് ഷെഡ്യൂള്‍ഡ് ബാങ്കിന്റെ ജീവനക്കാര്‍ പൊലീസുമായി ഷീബയുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയത്. ഇതിനിടെ ഷീബ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. വീടിന്റെ പഴയ ഉടമയാണ് നെടുങ്കണ്ടത്തുള്ള ഷെഡ്യൂള്‍ഡ് ബാങ്കില്‍നിന്ന് വായ്പ എടുത്തിരുന്നത്. വായ്പ നിലനിര്‍ത്തിയാണ് ഷീബ ഈ സ്ഥലം വാങ്ങിയത്. തിരിച്ചടവ് മുടങ്ങിയതോടെ പലിശസഹിതം 36 ലക്ഷം രൂപ തിരിച്ചടയ്‌ക്കേണ്ടതായി വന്നു. ഏതാനും നാളുകള്‍ക്കു മുമ്പ് ബാങ്ക് ജപ്തി നടപടികളുമായി എത്തിയപ്പോഴും ഷീബ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്.ഐ. ബിനോയി എബ്രഹാം(52), വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ടി.അമ്പിളി (35) എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു.അമ്പിളി എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിനോയിയുടെ പരിക്ക് ഗുരുതരമല്ല.

Top