CMDRF

പാരീസ് ഒളിംപിക്‌സില്‍ പങ്കെടുക്കണം; വിരലറ്റം മുറിച്ചുമാറ്റി ഓസ്‌ട്രേലിയന്‍ ഹോക്കി താരം

പാരീസ് ഒളിംപിക്‌സില്‍ പങ്കെടുക്കണം; വിരലറ്റം മുറിച്ചുമാറ്റി ഓസ്‌ട്രേലിയന്‍ ഹോക്കി താരം
പാരീസ് ഒളിംപിക്‌സില്‍ പങ്കെടുക്കണം; വിരലറ്റം മുറിച്ചുമാറ്റി ഓസ്‌ട്രേലിയന്‍ ഹോക്കി താരം

മെല്‍ബണ്‍: പാരീസ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിനായി വിരലറ്റം മുറിച്ചുമാറ്റി ഓസ്‌ട്രേലിയന്‍ ഹോക്കി താരം മാറ്റ് ഡൗസന്‍. വലതു കൈയിലെ മോതിര വിരലാണ് മുപ്പതുകാരന്‍ മുറിച്ചുമാറ്റിയത്.

തന്റെ മൂന്നാം ഒളിംപിക്‌സ് സ്വപ്‌നം സാക്ഷാത്കരിക്കണമെങ്കില്‍ വിരലറ്റം മുറിക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡൗസന്‍ ഇത്തരമൊരു തീരുമാനത്തിന് മുതിര്‍ന്നത്.

ടോക്യോ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവായ താരത്തിന് വിരലിന് പരിക്കേറ്റിരുന്നു. ഇത് മാറാന്‍ പ്ലാസ്റ്ററിട്ട് വിശ്രമിക്കുകയോ അല്ലെങ്കില്‍ ശസ്ത്രക്രിയ വഴി മുറിച്ചുകളയുകയോ ചെയ്യാനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പ്ലാസ്റ്ററിട്ടാല്‍ പരിക്ക് സാവധാനത്തിലേ ഭേദമാകൂ.

അതോടെ ഒളിംപിക്‌സില്‍ മത്സരിക്കാനാവില്ല. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ വിരലറ്റം മുറിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്ലാസ്റ്റിക് സര്‍ജന്റെ സഹായത്താലാണ് ശസ്ത്രക്രിയ നടത്തിയത്. പാരീസില്‍ മത്സരിക്കാന്‍ വേണ്ടി മാത്രമല്ല, നല്ലത് അതാണെന്നതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് വിരല്‍ മുറിച്ചത്.

വിരലറ്റം മുറിക്കുക എന്നതായിരുന്നു ഏറ്റവും നല്ല ഒപ്‌ഷെന്നും ഡൗസന്‍ പറഞ്ഞു. ഡൗസന്റെ പ്രവൃത്തിയെ ഓസ്‌ട്രേലിയന്‍ കോച്ച് ഉള്‍പ്പെടെയുള്ളവര്‍ പ്രകീര്‍ത്തിച്ചു. ടോക്യോവില്‍ ഫൈനലില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ട് ഓസ്‌ട്രേലിയന്‍ ഹോക്കി ടീം വെള്ളി നേടിയിരുന്നു.

Top