ടി20 ബംഗ്ലാദേശിനെ വീഴ്ത്തി ഓസ്‌ട്രേലിയ, ഇന്ത്യയെ മറികടന്ന് ഗ്രൂപ്പില്‍ ഒന്നാമത്

ടി20 ബംഗ്ലാദേശിനെ വീഴ്ത്തി ഓസ്‌ട്രേലിയ, ഇന്ത്യയെ മറികടന്ന് ഗ്രൂപ്പില്‍ ഒന്നാമത്
ടി20 ബംഗ്ലാദേശിനെ വീഴ്ത്തി ഓസ്‌ട്രേലിയ, ഇന്ത്യയെ മറികടന്ന് ഗ്രൂപ്പില്‍ ഒന്നാമത്

സെന്റ് ലൂസിയ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ മഴ തടസപ്പെടുത്തിയ കളിയില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് വീഴ്ത്തി ഓസ്‌ട്രേലിയ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി. ബംഗ്ലാദേശിനെതിരെ 141 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 11.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സിലെത്തി നില്‍ക്കെ മഴ കളി തടസപ്പെടുത്തി. പീന്നീട് മത്സരം തുടരാനാവാതെ വന്നതോടെ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസ്‌ട്രേലിയ 28 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സ്‌കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 140-8, ഓസ്‌ട്രേലിയ 11.2 ഓവറില്‍ 100-2.

ജയത്തോടെ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയ നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ഒന്നാമത് എത്തി. ഓസീസിന് +2.471 നെറ്റ് റണ്‍റേറ്റും ഇന്നലെ അഫ്ഗാനെ 47 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യക്ക് +2.350 നെറ്റ് റണ്‍റേറ്റുമാണുള്ളത്. 141 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ചേര്‍ന്ന് മികച്ച തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ 6.5 ഓവറില്‍ 65 റണ്‍സടിച്ചതോടെ ബംഗ്ലാദേശിന്റെ പിടി അയഞ്ഞു. 21 പന്തില്‍ 31 റണ്‍സെടുത്ത ഹെഡ്ഡിനെ മടക്കി റിഷാദ് ഹൊസൈന്‍ ബംഗ്ലാദേശിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.

Top