CMDRF

ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞുള്ള ജോലികൾക്ക് നോ പറഞ്ഞ് ഓസ്‌ട്രേലിയ

ഓ​ഫി​സ് സ​മ​യ​ത്തി​നു​ശേ​ഷം എല്ലാ ജോലികളും അ​വ​ഗ​ണി​ക്കാ​നു​ള്ള അ​വ​കാ​ശം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ന​ല്‍കു​ന്ന ‘റൈ​റ്റ് ടു ​ഡി​സ്‌​ക​ണ​ക്ട്’

ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞുള്ള ജോലികൾക്ക് നോ പറഞ്ഞ് ഓസ്‌ട്രേലിയ
ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞുള്ള ജോലികൾക്ക് നോ പറഞ്ഞ് ഓസ്‌ട്രേലിയ

സിഡ്‌നി: ​ഓ​ഫി​സ് സ​മ​യ​ത്തി​നു​ശേ​ഷം വ​രു​ന്ന ജോ​ലി​സം​ബ​ന്ധ​മാ​യ ഫോണുകൾക്കും ഇ-​മെ​യി​ലുകൾക്കും തടയിട്ട് ഓസ്‌ട്രേലിയ. പ​ല​പ്പോ​ഴും തൊ​ഴി​ലാ​ളി​ക​ളെ നി​സ്സ​ഹാ​യ​രാ​ക്കു​ന്ന അവസ്ഥയ്ക്കാണ് ഓസ്‌ട്രേലിയ പരിധി ഏർപെടുത്തിയിരിക്കുന്നത്. ഓ​ഫി​സ് സ​മ​യ​ത്തി​നു​ശേ​ഷം എല്ലാ ജോലികളും അ​വ​ഗ​ണി​ക്കാ​നു​ള്ള അ​വ​കാ​ശം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ന​ല്‍കു​ന്ന ‘റൈ​റ്റ് ടു ​ഡി​സ്‌​ക​ണ​ക്ട്’ നി​യ​മം ഓസ്‌ട്രേലിയ​യി​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു.

ഇ​തോ​ടെ, തൊ​ഴി​ൽ സ​മ​യ​ത്തി​നു​ശേ​ഷം വ​രു​ന്ന ഓ​ഫി​സ് സം​ബ​ന്ധ​മാ​യ ഏ​തൊ​രു​വി​ധ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും മ​റ്റും തൊ​ഴി​ലാ​ളി മ​റു​പ​ടി പ​റ​യേ​ണ്ട​തി​ല്ല. അ​ത് അ​വ​ഗ​ണി​ച്ച​തി​ന്റെ പേ​രി​ൽ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​നാ​വി​ല്ല. അ​​തേ​സ​മ​യം, ചി​ല ‘അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ’​ങ്ങ​ളി​ൽ നി​യ​മ​ത്തി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​മു​ണ്ട്.

Also Read: ഗാസയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഈ മാസം മാത്രം ഉത്തരവിട്ടത് 16 തവണ

ഫ്രാ​ൻ​സ്, ബെ​ൽ​ജി​യം, ഇ​റ്റ​ലി, അ​യ​ർ​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ല​വി​ൽ ഡി​സ്ക​ണ​ക്ട് ചെ​യ്യാ​നു​ള്ള അ​വ​കാ​ശം നി​യ​മ​പ​ര​മാ​യി​ത്ത​ന്നെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. തൊഴിൽ-ജീവിത സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ തൊഴിലാളികൾക്ക് ഇതിലൂടെ അവരമൊരുങ്ങും.

Top