CMDRF

ഓസ്‌ട്രേലിയ അഫ്ഗാനെ വേദനിപ്പിച്ചു: പ്രതികരണവുമായി അഫ്ഗാന്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസ

ഓസ്‌ട്രേലിയ അഫ്ഗാനെ വേദനിപ്പിച്ചു: പ്രതികരണവുമായി അഫ്ഗാന്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസ
ഓസ്‌ട്രേലിയ അഫ്ഗാനെ വേദനിപ്പിച്ചു: പ്രതികരണവുമായി അഫ്ഗാന്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസ

ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അഫ്ഗാന്‍ സെമി സാധ്യതകള്‍ നിലനിര്‍ത്തി. എന്നാല്‍ പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി അഫ്ഗാന്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസ് രംഗത്ത് വന്നിരിക്കുകയാണ്. ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയ അഫ്ഗാനെ വേദനിപ്പിച്ചു. ഇപ്പോള്‍ അതിനുള്ള മറുപടി നല്‍കി. ഈ കഥ അവസാനിച്ചു. ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ തനിക്ക് ഏറെ ആഗ്രഹമുണ്ടെന്ന് ലോകകപ്പിന് മുമ്പെ താന്‍ പറഞ്ഞിരുന്നു. ഒക്ടോബര്‍ 23, ജൂണ്‍ 23, രണ്ട് ദിവസങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ 23 ആണ് തന്റെ ഇഷ്ട നമ്പറെന്നും റഹ്‌മാനുള്ള ഗുര്‍ബാസ് പ്രതികരിച്ചു.

എന്നാല്‍ തോല്‍വി ഓസ്‌ട്രേലിയയുടെ സെമി സാധ്യതകള്‍ക്ക് തിരിച്ചടിയായി. ഇന്ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ മാത്രമെ മിച്ചല്‍ മാര്‍ഷിനും സംഘത്തിനും ഇനി സെമി സാധ്യതകളുള്ളൂ. അഫ്ഗാന് സെമിയിലെത്താന്‍ ബംഗ്ലാദേശിനെ അവസാന മത്സരത്തില്‍ പരാജയപ്പെടുത്തണം.

ഒക്ടോബര്‍ 23ന് നടന്ന ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് മേല്‍ അഫ്ഗാന്‍ വിജയത്തിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ നേടിയ ഇരട്ട സെഞ്ച്വറിയില്‍ അഫ്ഗാന്‍ മോഹങ്ങള്‍ തകര്‍ന്നടിഞ്ഞു. പിന്നീട് ഓസ്‌ട്രേലിയ ലോകചാമ്പ്യന്മാരായതിന് ഈ മത്സരവിജയം നിര്‍ണായകമായിരുന്നു. അഫ്ഗാന്‍ സെമി കാണാതെ പുറത്തുപോകുകയും ചെയ്തു.

Top