വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ഫീസ് ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ച് ഓസ്‌ട്രേലിയ

വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ഫീസ് ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ച് ഓസ്‌ട്രേലിയ

കുടിയേറ്റം നിയന്ത്രണ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ഫീസ് ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ചതായി ഓസ്‌ട്രേലിയ. ജൂലൈ 1 മുതല്‍ അന്താരാഷ്ട്ര സ്റ്റുഡന്റ് വിസ ഫീസ് 710 ഡോളറില്‍ നിന്ന് 1,600 ആയി ഉയര്‍ത്തി. ഇന്ന് പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങള്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രത പുനഃസ്ഥാപിക്കുന്നതിനോടൊപ്പം മികച്ച മൈഗ്രേഷന്‍ സംവിധാനം സൃഷ്ടിക്കാനും സഹായിക്കുമെന്നും, ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം മുതല്‍ സ്റ്റുഡന്റ് വിസ കര്‍ശനമാക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച് മുതല്‍ വിസ ലഭിക്കുന്നതിന് ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കിയിരുന്നു. ഈ മേഖലയില്‍ സര്‍ക്കാരിന്റെ നയപരമായ സമ്മര്‍ദ്ദം തുടരുന്നത് രാജ്യത്തിന്റെ ശക്തിയുടെ സ്ഥാനത്തെ അപകടത്തിലാക്കുമെന്ന് യൂണിവേഴ്‌സിറ്റീസ് ഓസ്‌ട്രേലിയ സിഇഒ ലൂക്ക് ഷീഹി പറഞ്ഞു. ഇത് തങ്ങളുടെ സമ്പദ് വ്യവസ്ഥയ്‌ക്കോ തങ്ങളുടെ സര്‍വ്വകലാശാലകള്‍ക്കോ നല്ലതല്ല, ഇവ രണ്ടും അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥി ഫീസിനെ വളരെയധികം ആശ്രയിക്കുന്നുവെന്നും ഷീഹി ഒരു ഇമെയില്‍ പ്രതികരണത്തിലൂടെ പറയുകയുണ്ടായി.

Top