പീനട്ട് അലർജി: ലോകത്ത് ആദ്യമായി കുട്ടികൾക്കായുള്ള ചികിത്സ ആരംഭിച്ച് ഓസ്‌ട്രേലിയ

പീനട്ട് അലർജി: ലോകത്ത് ആദ്യമായി കുട്ടികൾക്കായുള്ള ചികിത്സ ആരംഭിച്ച് ഓസ്‌ട്രേലിയ
പീനട്ട് അലർജി: ലോകത്ത് ആദ്യമായി കുട്ടികൾക്കായുള്ള ചികിത്സ ആരംഭിച്ച് ഓസ്‌ട്രേലിയ

മ്മുടെ നാട്ടിൽ ഒരു പക്ഷെ പീനട്ട് അലർജിയെക്കുറിച്ച് അധികമാർക്കും അറിയാൻ വഴിയില്ല. എന്നാൽ ആ അവസ്ഥ അനുഭവിക്കുന്നവർ ലോകത്തേറെയുണ്ട് താനും. കുട്ടികളിലെ പീനട്ട് അലർജിക്ക് പേരുകേട്ട ഇടമാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയെ “ലോകത്തിൻ്റെ അലർജി തലസ്ഥാനം” എന്നും വിളിക്കാറുണ്ട്. 10 ശിശുക്കളിൽ ഒരു കുട്ടിക്കെങ്കിലും പലപ്പോഴും അലർജി ഉള്ളതായി കണക്കുകൾ കാണിക്കുന്നു. എന്നാൽ പലപ്പോഴും ജീവഹാനിയിലേക്ക് പോലും നയിക്കുന്ന കുട്ടികളിലെ പീനട്ട് അലർജിക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ.

കുട്ടികളിലെ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ചികിത്സ പദ്ധതിയാണ് ലോകത്തു തന്നെ ആദ്യമായി രാജ്യം വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുത്ത പീഡിയാട്രിക് ആശുപത്രികളുടെ മേൽനോട്ടത്തിൽ കുട്ടികളിലെ സംവേദനക്ഷമത കുറയ്ക്കുന്നതിനായി കുറഞ്ഞത് രണ്ട് വർഷത്തേക്ക് ഓരോ ദിവസവും കടലപ്പൊടിയുടെ അളവ് ക്രമേണ വർധിപ്പിക്കും. ഓറൽ ഇമ്മ്യൂണോതെറാപ്പിയുടെ ക്ലിനിക്കൽ പരീക്ഷണങ്ങളും ഇതിനായി വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. എന്നാൽ നിലക്കടല അലർജികൾക്കുള്ള ദേശീയ പരിചരണ മാതൃകയായി ഇത് സ്വീകരിക്കുന്നത് ഇതാദ്യമാണ്. ഈ ചികിത്സാരീതി കെയർ ഓപ്ഷനുകളിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

ഈ ഭയാനകമായ അലർജിയെ തടയാൻ കൂട്ടായ പ്രവർത്തനം സഹായിക്കുമെന്ന് ആരോഗ്യ സഹമന്ത്രി ഗെഡ് കെയർനി പറഞ്ഞു. രാജ്യത്തെ 12 മാസം പ്രായമുള്ള കുട്ടികൾക്കിടയിൽ പീനട്ട് അലർജി വ്യാപകമാകുന്നുണ്ട്. ഓരോ കുട്ടികളുടെയും ഡോസിംഗ് ഷെഡ്യൂൾ ശ്രദ്ധാപൂർവ്വം കണക്കാക്കുകയും, രണ്ട് വർഷത്തേക്ക് തുടരുകയും ചെയ്യുമെന്ന് പ്രോഗ്രാം ലീഡ് ടിം ബ്രെറ്റിഗ് അറിയിച്ചു. ചികിത്സയുടെ അവസാനം കുട്ടികൾക്ക് അലർജിയെ തരണം ചെയ്യാൻ പൂർണമായും സാധിച്ചോ എന്നും പരിശോധിക്കും.

Top