CMDRF

റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ വിറ്റ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിക്ക് പിഴ

റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ വിറ്റ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിക്ക് പിഴ
റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ വിറ്റ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിക്ക് പിഴ

കാന്‍ബറ: റദ്ദാക്കിയ വിമാന സര്‍വ്വീസുകളുടെ എയര്‍ ടിക്കറ്റുകള്‍ വിറ്റ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിക്ക് പിഴ. 66 മില്യണ്‍ ഡോളറാണ് (5,50,47,43,200 രൂപ) ക്വാന്റാസ് എന്ന ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിക്ക് പിഴയിട്ടിരിക്കുന്നത്. യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ചുവെന്നത് ക്വാന്റാസ് സമ്മതിച്ചുവെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 86,000 യാത്രക്കാര്‍ക്കായി 13 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായും നല്‍കണം. സര്‍വ്വീസ് റദ്ദാക്കുകയും കൃത്യമല്ലാതെ സര്‍വ്വീസുകള്‍ പുനഃക്രമീകരിക്കുകയും ചെയ്തതില്‍ ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

ഉപഭോക്താക്കളെ നിരാശപ്പെടുത്തുകയും അതുവഴി കമ്പനി അധഃപതിക്കുകയും ചെയ്തുവെന്ന് ക്വാന്റാസ് ചീഫ് എക്‌സിക്യൂട്ടീവ് വനേസ്സാ ഹഡ്‌സണ്‍ സ്വയം വിമര്‍ശിച്ചു. ‘റദ്ദാക്കിയത് മുന്‍കൂട്ടി കൃത്യമായി അറിയിക്കാത്തത് ഞങ്ങളുടെ ഉപഭോക്താക്കളെ ബാധിച്ചുവെന്ന് എനിക്കറിയാം, മാപ്പ് ചോദിക്കുന്നു’, അവര്‍ പറഞ്ഞു. 103 വര്‍ഷം പഴക്കമുള്ള ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയാണ് ക്വാന്റാസ്. ഇപ്പോള്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട സല്‍പ്പേര് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ക്വാന്റാസ്.

ക്വാന്റാസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നാണ് ഓസ്‌ട്രേലിയയിലെ ഉപഭോക്തൃ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഗിന സാക്ക് ഗോട്ടിലെബ് നിരീക്ഷിച്ചു. റദ്ദാക്കിയ വിമാന സര്‍വ്വീസ് ബുക്ക് ചെയ്ത ധാരാളം യാത്രക്കാര്‍ തങ്ങളുടെ അവധി, ബിസിനസ്, മറ്റ് അവശ്യയാത്രകള്‍ക്ക് പദ്ധതിയിട്ടിരിക്കാം. രണ്ടോ അതിലധികമോ ഇത്തരത്തില്‍ മുമ്പ് റദ്ദാക്കിയ വിമാനങ്ങളില്‍ യാത്രക്കാര്‍ ബുക്ക് ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

Top