CMDRF

ആസ്‌ട്രേലിയക്കാരന്‍ ബറാബ

ആസ്‌ട്രേലിയക്കാരന്‍ ബറാബ
ആസ്‌ട്രേലിയക്കാരന്‍ ബറാബ

സ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ പഴവര്‍ഗ്ഗച്ചെടിയാണ് ബറാബ,ഇംഗ്ലീഷില്‍ ലെമണ്‍ ഡ്രോപ്പ് മാങ്കോസ്റ്റീന്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ആറടി ഉയരത്തില്‍ വരെ വളരുന്ന ഈ ചെറുസസ്യം പച്ചനിറത്തില്‍ ഇടതൂര്‍ന്ന ഇലകള്‍ നിറഞ്ഞതാണ്. നാലാം വര്‍ഷം മുതല്‍ കായ്ഫലം നല്‍കുന്ന ഇവ വീട്ടുവളപ്പുകള്‍ക്ക് ഏറെ യോജിച്ച പഴവര്‍ഗ്ഗസസ്യമാണ്. ബറാബ നല്ലൊരു അലങ്കാര ചെടി കൂടിയാണ്. വെളുത്ത പൂക്കള്‍ നവംബര്‍ മാസത്തോടെ വിരിയുന്നു. ഒരു ഞെട്ടില്‍ത്തന്നെ രൂപപ്പെടുന്ന മൂന്നോ നാലോ കായ്കള്‍ക്ക് നെല്ലിയ്ക്കാ വലുപ്പമുണ്ടാകും. പഴുത്തവയ്ക്ക് മഞ്ഞനിറമാണുള്ളത്.

പുറംതൊലി നീക്കുമ്പോള്‍ കാണുന്ന മാംസളമായ പള്‍പ്പ് നിരവധി പോഷകാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. പഴങ്ങള്‍ക്കുള്ളിലെ ചെറിയവിത്തുകള്‍ ശേഖരിച്ച് മണല്‍ നിറച്ച സഞ്ചികളില്‍ പാകി മുളപ്പിച്ചാല്‍ മഴക്കാലാരംഭത്തോടെ തോട്ടത്തില്‍ പറിച്ചുനട്ട് നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം.കൂടാതെ ഗ്രാഫ്റ്റിംങ്ങ് വഴിയും പുതിയ തൈകള്‍ ഉത്പാദിപ്പിച്ചെടുക്കാം. ധാരാളം വെയിലും ,തണലും ഇവയ്ക്ക് വളരാന്‍ ആവശ്യമാണ്.

Top