ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ രഹസ്യങ്ങൾ പൊളിച്ച് നുണപരിശോധന

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ രഹസ്യങ്ങൾ പൊളിച്ച് നുണപരിശോധന
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ രഹസ്യങ്ങൾ പൊളിച്ച് നുണപരിശോധന

സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ രഹസ്യങ്ങൾ പൊളിച്ച് നുണപരിശോധന. ഫോക്സ് ചാനലിലെ ഫ്ലെച്ച് ആൻഡ് ഹിൻഡി ഷോയിലാണ് ചോദ്യങ്ങൾക്ക് കളിക്കാർ നുണപറയുന്നുണ്ടോ എന്നറിയാനുള്ള ലൈ ഡിറ്റക്ടർ ടെസ്റ്റ് നടത്തിയത്. ചോദ്യങ്ങൾക്ക് കളിക്കാർ നുണപറയുകയാണെങ്കിൽ അപ്പോൾ തന്നെ ഇലക്ട്രിക്ക് ഷോക്ക് അടിക്കുന്ന രീതിയിലായിരുന്നു നുണപരിശോധന. ഇതിൻറെ ആധികാരികത എത്രത്തോളണാമെന്ന് അറിയില്ലെങ്കിലും ചോദ്യങ്ങൾക്ക് കളിക്കാർ നൽകിയ പല ഉത്തരങ്ങളും നുണപരിശോധനയിൽ പരാജയപ്പെട്ടുവെന്നതാണ് കൗതുകമായത്.

കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് ജയത്തിനുശേഷം വിജയാഘോഷത്തിൽ അഞ്ച് മുതൽ 35 ബിയർ വരെ കുടിച്ചിരുന്നോ എന്നായിരുന്നു ഫൈനലിൽ സെഞ്ചുറി നേടിയ ഓസീസ് ഓപ്പണർ ട്രാവിസ് ഹെഡിനോടുള്ള ചോദ്യം. ഇല്ലെന്ന് ഹെഡ് മറുപടി നൽകിയപ്പോൾ ഷോക്ക് അടിച്ചു. ഡേവിഡ് വാർണർ ഇല്ലാത്തത് ഓസ്ട്രേലിയൻ ടീമിലെ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തിയോ എന്ന് ഓപ്പണർ ഉസ്മാൻ ഖവാജയോട് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ഖവാജ മറുപടി നൽകിയത്. എന്നാൽ ഉടൻ തന്നെ ഷോക്ക് അടിച്ചു.

Also Read:ദ്രാവിഡ് യുഗത്തിന് തുടക്കമാകുന്നു

കഴിഞ്ഞ വര്‍ഷം ഗോള്‍ഫ് കാര്‍ട്ടില്‍ വീണ് ഗ്ലെന്‍ മാക്സ്‌‌വെല്ലിന്‍റെ തലയ്ക്ക് പരിക്കേറ്റ് ഓസ്ട്രേലിയക്കെതിരായ പരമ്പര നഷ്ടമായത്, മറ്റെന്തോ മറച്ചുവെക്കാനുള്ള ശ്രമമായിരുന്നില്ലെ എന്ന ചോദ്യത്തിന് മാര്‍നസ് ലാബുഷെയ്ൻ പറഞ്ഞത് അല്ലെന്നായിരുന്നു. കാരണം ആ സംഭവത്തിന് താന്‍ ദൃക്സാക്ഷിയാണെന്നും ലാബുഷെയ്ൻ പറഞ്ഞു. എന്നാല്‍ ഇത് പറ‍ഞ്ഞപ്പോഴും ഖവാജക്ക് ലാബുഷെയ്നിന് അടിച്ചു എന്നതാണ് രസകരം. അതേസമയം ഈ സമയം ഇടപെട്ട മിച്ചല്‍ മാര്‍ഷ് പറഞ്ഞത്, അന്നത്തെ വീഴ്ചയില്‍ പല്ലുപോയ മാക്സ്‌വെല്‍ ടര്‍ക്കിയില്‍ പോയി പുതിയ സെറ്റ് പല്ലുവെച്ചുവെന്നായിരുന്നു.

Top