CMDRF

വ്യക്തിഗതമാക്കിയ അര്‍ബുദ വാക്‌സിനുകള്‍ നിര്‍മിക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍

വ്യക്തിഗതമാക്കിയ അര്‍ബുദ വാക്‌സിനുകള്‍ നിര്‍മിക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍
വ്യക്തിഗതമാക്കിയ അര്‍ബുദ വാക്‌സിനുകള്‍ നിര്‍മിക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍

അര്‍ബുദത്തെ ശാശ്വതമായി ചെറുക്കുന്നതിനുള്ള വാക്‌സിന്‍ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഗവേഷകര്‍. റേഡിയേഷന്‍, കീമോതെറാപ്പി, ശസ്ത്രക്രിയ എന്നിവ തുടരേണ്ടി വരുമെങ്കിലും അര്‍ബുദ പ്രതിരോധത്തില്‍ പ്രതിരോധത്തിന്റെ നാലാമത്തെ ഭാഗമായ ഇമ്മ്യൂണോതെറാപ്പിയില്‍ വാക്‌സിന്‍ പ്രധാനമായിരിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു,

പല മാരക രോ​ഗങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കുന്നത് വാക്സിനേഷനാണ്. മനുഷ്യചരിത്രത്തിലെ ഏറ്റവും മോശമായ രോഗങ്ങളിലൊന്നായ വസൂരി നിര്‍മാര്‍ജനം ചെയ്തതും പ്രതിരോധ വാക്‌സിനിലൂടെയാണ്. വ്യക്തിഗതമാക്കി നിർന്നിക്കുന്ന അര്‍ബുദ വാക്‌സിനുകള്‍ ഓരോ രോഗിക്കും അനുസൃതമായി സൃഷ്ടിക്കുന്നത് നിരവധി ബുദ്ധിമുട്ടുകളുണ്ടാക്കുകയും സമയമെടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഭാവിയില്‍ ഈ പ്രക്രിയ കൂടുതല്‍ വേഗത്തില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ (യുക്യു) ഓസ്ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോ എഞ്ചിനീയറിങ് ആന്‍ഡ് നാനോ ടെക്നോളജി (എഐബിഎന്‍) നോവല്‍ എംആര്‍എന്‍എ കാന്‍സര്‍ വാക്സിനുകള്‍ വികസിപ്പിക്കുന്നതിനും ഉല്‍പ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ ഉപകരണങ്ങള്‍ വികസിപ്പിച്ചിരുന്നു. സാധാരണയായി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ചികിത്സിക്കാന്‍ പ്രയാസവുമായ സ്തനാര്‍ബുദ മുഴകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള വ്യക്തിഗതമാക്കിയ വാക്‌സിനുകള്‍ക്കാണ് ഗവേഷകര്‍ പ്രാധാന്യം നൽകുന്നത്. അര്‍ബുദ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഇതിന് കഴിയുമെന്ന് ബേസ് ഫെസിലിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സേത്ത് ചീതം പറഞ്ഞു.

Top