CMDRF

ജൂലിയന്‍ അസാന്‍ജിന്റെ വിചാരണ റദ്ദാക്കാനുള്ള ഓസ്‌ട്രേലിയയുടെ അഭ്യര്‍ഥന പരിഗണനയില്‍: ജോ ബൈഡന്‍

ജൂലിയന്‍ അസാന്‍ജിന്റെ വിചാരണ റദ്ദാക്കാനുള്ള ഓസ്‌ട്രേലിയയുടെ അഭ്യര്‍ഥന പരിഗണനയില്‍: ജോ ബൈഡന്‍
ജൂലിയന്‍ അസാന്‍ജിന്റെ വിചാരണ റദ്ദാക്കാനുള്ള ഓസ്‌ട്രേലിയയുടെ അഭ്യര്‍ഥന പരിഗണനയില്‍: ജോ ബൈഡന്‍

വാഷിങ്ടന്‍ : ചാരവൃത്തിക്കേസില്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ വിചാരണ റദ്ദാക്കാനുള്ള ഓസ്‌ട്രേലിയയുടെ അഭ്യര്‍ഥന പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. 2010 ല്‍ യുഎസ് സൈനിക രഹസ്യങ്ങള്‍ പുറത്തുവിട്ടു വിവാദം സൃഷ്ടിച്ച ഓസ്‌ട്രേലിയന്‍ പൗരനായ അസാന്‍ജ് ഇപ്പോള്‍ ബ്രിട്ടിഷ് ജയിലിലാണ്.

2017ല്‍ ജയില്‍മോചിതയായ മാനിങ്ങിന്റെ കാര്യത്തില്‍ യുഎസ് എടുത്ത നിലപാടു കൂടി ചൂണ്ടിക്കാട്ടിയാണ് ഓസ്‌ട്രേലിയയുടെ അഭ്യര്‍ഥന.അസാന്‍ജിനു രേഖകള്‍ ചോര്‍ത്തി നല്‍കിയ സൈനിക ഇന്റലിജന്‍സ് അനലിസ്റ്റ് ചെല്‍സി മാനിങ്ങിന്റെ ശിക്ഷ ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ വെട്ടിക്കുറച്ചിരുന്നു.

Top