CMDRF

ബൈക്ക് ടാക്‌സി ഡ്രൈവറെ ആക്രമിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ബൈക്ക് ടാക്‌സി ഡ്രൈവറെ ആക്രമിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
ബൈക്ക് ടാക്‌സി ഡ്രൈവറെ ആക്രമിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ബംഗളൂരു: ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനു സമീപം ബൈക്ക് ടാക്‌സി ഡ്രൈവറെ ആക്രമിച്ച് വാഹനം തല്ലിത്തകര്‍ത്ത സംഭവത്തില്‍ മൂന്ന് ഓട്ടോ ഡ്രൈവര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരനെ കയറ്റുന്നതിനായി സ്റ്റേഷനിലെത്തിയ ബൈക്ക് ടാക്‌സി ഡ്രൈവറായ യുവാവിനെ വളഞ്ഞ സംഘം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. മറ്റു യാത്രക്കാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്ങളുടെ വരുമാനം തട്ടിയെടുക്കുന്നതായി ആരോപിച്ച് ബൈക്ക് ടാക്‌സി ഡ്രൈവര്‍മാരെ ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്.

Top