ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്നും 500 രൂപയും മൊബൈൽ ഫോണും കവർന്ന യുവാക്കൾ പിടിയിൽ

രാജപ്പന്റെ പോക്കറ്റിൽനിന്ന്‌ പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച്‌ ഇരുവരും സ്കൂട്ടറിൽ രക്ഷപ്പെടുകയുമായിരുന്നു

ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്നും 500 രൂപയും മൊബൈൽ ഫോണും കവർന്ന യുവാക്കൾ പിടിയിൽ
ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്നും 500 രൂപയും മൊബൈൽ ഫോണും കവർന്ന യുവാക്കൾ പിടിയിൽ

പത്തനംതിട്ട: ആറന്മുളയിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ പക്കൽ നിന്നും 500 രൂപയും 10,000 രൂപ വില വരുന്ന മൊബൈൽ ഫോണും തട്ടിപ്പറിച്ച് കടന്നുകളഞ്ഞ യുവാക്കൾ അറസ്റ്റിൽ. ആറന്മുള മാലക്കര താന്നിക്കുന്നിൽ വീട്ടിൽ അഭിൽ രാജ്(26), കിടങ്ങന്നൂർ നീർവിളാകം പടിഞ്ഞാറേതിൽ എം.എ.ജിതിൻകുമാർ (26) എന്നിവരാണ് പിടിയിലായത്.

ആറന്മുള കിടങ്ങന്നൂർ മണപ്പള്ളി സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന വല്ലന എരുമക്കാട് രമ്യാഭവനിൽ രാജപ്പന്റെ(68) പക്കൽ നിന്നാണ് പ്രതികൾ പണവും, ഫോണും കവർന്നത്. 19-ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ രാജപ്പൻ ഓട്ടോ സ്റ്റാൻഡിലിരിക്കുമ്പോൾ അഭിൽ, ജിതിൻകുമാറിനൊപ്പം സ്കൂട്ടറിലെത്തി 50 രൂപ ആവശ്യപ്പെട്ടു.

കൈയിൽ പൈസ ഒന്നുമിെല്ലന്ന് പറഞ്ഞപ്പോൾ രാജപ്പന്റെ പോക്കറ്റിൽനിന്ന്‌ പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച്‌ ഇരുവരും സ്കൂട്ടറിൽ രക്ഷപ്പെടുകയുമായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും, നഷ്ടമായ ഫോണിന്റെ ഐ.എം.എ.ഐ. നമ്പറും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ ജിതിന്റെ ചെങ്ങന്നൂരുള്ള വാടക വീട്ടിൽനിന്നും പിടികൂടി. ഇരുവരുടെയും പേരിൽ മറ്റ് സ്റ്റേഷനുകളിലും നിരവധി കേസുകൾ ഉള്ളതായാണ് വിവരം.

Top