വാഹന വ്യവസായം തകര്‍ച്ചയില്‍: നിസ്സാനും സ്റ്റെല്ലാന്റിനും ലാഭം കുറയുന്നു

വാഹന വ്യവസായം തകര്‍ച്ചയില്‍: നിസ്സാനും സ്റ്റെല്ലാന്റിനും ലാഭം കുറയുന്നു
വാഹന വ്യവസായം തകര്‍ച്ചയില്‍: നിസ്സാനും സ്റ്റെല്ലാന്റിനും ലാഭം കുറയുന്നു

കാര്‍ നിര്‍മ്മാതാക്കളായ നിസാന്റെ ലാഭത്തിലുണ്ടായ തകര്‍ച്ച, സിട്രോയന്‍, പ്യൂഷോ, ഫിയറ്റ് എന്നിവയുടെ ഉടമയായ സ്റ്റെല്ലാന്റിസിന്റെ വില്‍പ്പന പ്രതീക്ഷിച്ചതിലും മോശമായത്, വാഹന വ്യവസായത്തില്‍ ആഗോള മാന്ദ്യത്തിന് കാരണമാവുന്നു. വ്യാഴ്ച സ്റ്റെല്ലാന്റിസിന്റെ ഓഹരികള്‍ക്ക് കനത്ത ഇടിവ് നേരിട്ടിരുന്നു. എതിരാളികളായ റെനോ റെക്കോര്‍ഡ് ലാഭം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും. അതില്‍ വലിയ പ്രതീക്ഷ നിലനില്‍ക്കുന്നില്ല.

14-ബ്രാന്‍ഡുകള്‍ ചേര്‍ന്ന സ്റ്റെല്ലാന്റിസില്‍ ആല്‍ഫ റോമിയോ, ക്രിസ്ലര്‍, ഡോഡ്ജ്, മസെരാറ്റി എന്നിവയും ഉള്‍പ്പെടുന്നുണ്ട്. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ലാഭം കുറഞ്ഞ് 5.6 ബില്യണ്‍ യൂറോയായിരുന്നു. യൂറോപ്പിലും പ്രത്യേകിച്ച് വടക്കേ അമേരിക്കയിലും ഇതേ മാന്ദ്യം ബാധിച്ചിട്ടുണ്ട്. ജൂണ്‍ 30 വരെയുള്ള മൂന്ന് മാസങ്ങളില്‍ പ്രവര്‍ത്തന ലാഭം 99% ഇടിഞ്ഞ് 995 മില്യണ്‍ യെന്‍ (£5.03 മില്യണ്‍) ആയി കുറഞ്ഞതായി വ്യാഴാഴ്ച നിസ്സാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള വില്‍പ്പന 800,000 ല്‍ താഴെയായി കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഈ വര്‍ഷം ആദ്യം ചൈനയോട് മത്സരിക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കുമെന്ന് റെനോ വ്യക്തമാക്കിയിരുന്നു.
സ്ലോവേനിയയില്‍ ഇതിനായി ട്വിംഗോ EV നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചിരുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ യുകെയിലെ പരമ്പരാഗത വാഹനങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലും ഉല്‍പ്പാദനം 7.6% ഇടിഞ്ഞതായി ബ്രിട്ടന്റെ കാര്‍ ട്രേഡ് ബോഡിയായ സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്സ് ആന്‍ഡ് ട്രേഡേഴ്സും റിപ്പോര്‍ട്ട് ചെയ്തു.

2023-ന്റെ ആദ്യ പകുതിയേക്കാള്‍ ഏകദേശം 35,000 വാഹനങ്ങള്‍ കുറച്ചാണ് ഇത്തവണ നിര്‍മ്മിച്ചിരിക്കുന്നത്. പരമ്പരാഗത ജ്വലന എഞ്ചിനുകളില്‍ നിന്ന് ഉപഭോക്താക്കള്‍ ഇവികളിലേക്ക് മാറുന്നതിനാല്‍ ഈ മേഖലയില്‍ മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷനല്കുന്നുണ്ട്. എന്നാല്‍ ബാറ്ററിയുടെ അമിതവില ഒരു പ്രതിസന്ധിയായി തുടരുകയാണ്.

അടുത്തിടെ ചൈനീസ് ഇറക്കുമതിക്ക് താല്‍ക്കാലിക താരിഫ് ഏര്‍പ്പെടുത്തിയിരുന്നു, ബ്രസല്‍സ് തങ്ങളുടെ വാഹന വ്യവസായത്തെ സംരക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന സബ്സിഡികളില്‍ നിന്നും ഫാക്ടറികള്‍ക്കുള്ള സൗജന്യ ഭൂമി മുതല്‍ യൂറോപ്യന്‍ തുറമുഖങ്ങളിലേക്കുള്ള ഷിപ്പിംഗിനുള്ള സാമ്പത്തിക സഹായം വരെയുള്ള നിരവധി കാര്യങ്ങളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

Top