കണ്ണൂർ: ആത്മകഥാ വിവാദത്തിൽ പരാതി നൽകി ഇ പി ജയരാജൻ. ഡിജിപിക്കാണ് പരാതി നൽകിയത്. വ്യാജപ്രചരണം അന്വേഷിക്കണമെന്ന് ഇ പി ജയരാജൻ പരാതിയിൽ പറയുന്നു. പോളിംഗ് ദിനത്തിൽ വ്യാജ വാർത്ത പുറത്ത് വന്നത് ഗൂഡാലോചനയാണ്. മാധ്യമങ്ങൾ വഴി പുറത്ത് വന്നത് തെറ്റായ വാർത്തകൾ. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഇ പി ജയരാജൻ പരാതിയിൽ ആവശ്യപ്പെട്ടു.