ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; വയനാട് സ്വദേശി മരിച്ചു

അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; വയനാട് സ്വദേശി മരിച്ചു
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; വയനാട് സ്വദേശി മരിച്ചു

മലപ്പുറം: പോത്ത്കല്ല് മില്ലുംപടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വയനാട് വൈത്തിരി പൊഴുതന സ്വദേശി പി.മോയിനാണ് മരിച്ചത്. അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു. കാറിനും കേടുപാട് സംഭവിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മോയിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടപടികള്‍ക്കുശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും.

Top