വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ അവക്കാഡോ കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.അവക്കാഡോ ഊർജ്ജ സമ്പുഷ്ടമായ ഭക്ഷണമാണ്. അതിനാൽ നിങ്ങൾക്ക് ഇത് ഒരു നേരത്തെ ഭക്ഷണത്തിന്.പകരമായി കഴിക്കുവാൻ ഉത്തമമായ ഭക്ഷ്യവിഭവമാണ്. അവക്കാഡോകളിലെ കൊഴുപ്പുകൾ മോണോസാചുറേറ്റഡ് ആണ്, അവ ഹൃദയാരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകളാണ്.ഒരു ഇടത്തരം വലുപ്പമുള്ള അവോക്കാഡോ 12 ഗ്രാം ഫൈബർ നൽകുന്നു, ഇത് ഫൈബറിന്റെ പ്രതിദിനം ശുപാർശ ചെയ്യപ്പെടുന്ന ഉപഭോഗത്തിന്റെ അളവായ 28 മുതൽ 34 ഗ്രാം അളവ് നിറവേറ്റാൻ വളരെയധികം സഹായം ചെയ്യുന്നു.
ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ അവക്കാഡോ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂടാനും സഹായിക്കും. അതുപോലെ പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അവോക്കാഡോ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് .ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് അവോക്കാഡോ. ഇത് കുടല്‍ ആരോഗ്യത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ്. ഓലീക് ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ അവക്കാഡോ ദിവസവും കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
Also Read: അധികമായാൽ ബീറ്റ്‌റൂട്ടും വിഷം!
അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നുകയും ചെയ്യുംചര്‍മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും അവക്കാഡോയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ചര്‍മം കൂടുതല്‍ ചെറുപ്പമായി തോന്നാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരത്തില്‍ അവക്കാഡോയുടെ ഗുണങ്ങള്‍ നിരവധിയാണ്.