CMDRF

പാറ്റ ശല്യം ഒഴിവാക്കാം

പാറ്റ ശല്യം ഒഴിവാക്കാം
പാറ്റ ശല്യം ഒഴിവാക്കാം

പാറ്റകള്‍ വൃത്തിഹീനമാണെന്നു മാത്രമല്ല, ഭക്ഷണത്തെ മലിനമാക്കുകയും ചെയ്യുന്നു. അടുക്കളയില്‍ പാറ്റകള്‍ കടക്കുന്നത് തടയുക എന്നത്. പ്രയാസമേറിയ ജോലികളിലൊന്ന്. കാരണം അവ വളരെ പെട്ടെന്ന് പെരുകാന്‍ തുടങ്ങും.പാറ്റകളെ ഒഴിവാക്കാന്‍ ഇന്നത്തെ കാലത്ത് വിപണിയില്‍ പലതരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. എന്നാല്‍ ഈ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് വളരെ ലളിതമായ ചില രീതികള്‍ പാറ്റകളെ ഒഴിവാക്കാന്‍ ഉപയോഗിക്കാവുന്നതാണ്. അത്തരം ചില ജനപ്രിയ മാര്‍ഗങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. നിങ്ങളുടെ അടുക്കള അലങ്കോലമാണെങ്കില്‍ അവ പാറ്റകളെ ആകര്‍ഷിക്കുന്നു. ഷെല്‍ഫുകള്‍, ഡ്രോയറുകള്‍, ക്യാബിനറ്റുകള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. സ്‌പെയ്സുകള്‍ ക്രമീകരിക്കുക, കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ നീക്കം ചെയ്യുക, തുറന്ന ബോക്സുകള്‍ക്ക് പകരം വായു കടക്കാത്ത പാത്രത്തില്‍ ഭക്ഷണങ്ങള്‍ സൂക്ഷിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് അടുക്കളയില്‍ ആഴത്തിലുള്ള ക്ലീനിംഗ് സെഷന്‍ നിര്‍ബന്ധമാണ്. പലപ്പോഴും കെച്ചപ്പ് കുപ്പികള്‍, എണ്ണ പാത്രങ്ങള്‍, മറ്റ് ഭക്ഷണ സാമഗ്രികള്‍ എന്നിവ ചോര്‍ന്നൊഴുകുന്നത് പാറ്റകളേയും മറ്റ് തരത്തിലുള്ള പ്രാണികളെയും ആകര്‍ഷിക്കും. അതിനാല്‍ ഭക്ഷണത്തിന്റെ കറയും ചോര്‍ച്ചയും പാത്രങ്ങളില്‍ നിന്ന് ഒഴിവാക്കണം.

ഇത് അടുക്കളയില്‍ ശുചിത്വം പാലിക്കാന്‍ സഹായിക്കും. വാതില്‍, പൈപ്പുകള്‍, ജനലുകള്‍ എന്നിവയില്‍ വിള്ളലുകള്‍ ഉണ്ടെങ്കില്‍, അവ അടയ്ക്കുക. ഇത് പാറ്റകള്‍ അകത്തേക്ക് പ്രവേശിക്കുന്നത് തടയും. പാറ്റകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സിങ്ക് വൃത്തിയാക്കാന്‍ മറക്കരുത്. ഇലക്ട്രിക്, ഗ്യാസ് ഔട്ട്‌ലറ്റ്‌ലെറ്റുകള്‍ സീല്‍ ചെയ്യുകയും വേണം. ദേവദാരു എണ്ണ, കുരുമുളക് എണ്ണ, വഴന ഇലകള്‍ എന്നിവ പാറ്റകളേയും പ്രാണികളേയും തുരത്തുന്ന പ്രകൃതിദത്ത മാര്‍ഗങ്ങളാണ്. കാബിനറ്റില്‍ വഴന ഇലകള്‍ അല്ലെങ്കില്‍ എണ്ണയില്‍ മുക്കിയ കോട്ടണ്‍ ബോളുകള്‍ എന്നിവ സൂക്ഷിക്കുക. ഇത് പാറ്റകള്‍ ഇടങ്ങളില്‍ ഒളിച്ചിരിക്കുന്നതും, ഭക്ഷണത്തെ മലിനമാക്കുന്നതും തടയും. നിങ്ങളുടെ അടുക്കളയില്‍ പച്ചക്കറിത്തോല്‍, പഴ വിത്തുകള്‍, പഴകിയ ഭക്ഷണം, മിച്ചം വരുന്ന ചായപ്പൊടി എന്നിവ നീക്കം ചെയ്യാന്‍ ഒരു ഡസ്റ്റ്ബിന്‍ ഉണ്ടായിരിക്കണം. ഇത് ദിവസവും സംസ്‌കരിക്കണം. കെട്ടിക്കിടക്കുന്ന വെള്ളമാണ് കൊതുകുകളുടെയും പ്രാണികളുടെയും പ്രജനന കേന്ദ്രം. അടുക്കളയില്‍ ചോര്‍ച്ച ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യണം. സിങ്കില്‍ മലിനമായ വെള്ളമുണ്ടെങ്കില്‍, അത് ഉടനടി ഒഴിവാക്കുക. ഇത് ഉടന്‍ തന്നെ ദുര്‍ഗന്ധം വമിക്കുകയും കൊതുകിനെയും പ്രാണികളെയും ആകര്‍ഷിക്കാന്‍ തുടങ്ങുകയും ചെയ്യും. ഭക്ഷണം എയര്‍ടൈറ്റ് കണ്ടെയ്‌നറുകളില്‍ സൂക്ഷിക്കുന്നത് ഉറപ്പാക്കുക. ധാന്യങ്ങള്‍, ബിസ്‌ക്കറ്റുകള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം എന്നിവ സുരക്ഷിതമായി സൂക്ഷിക്കണം.

Top