പോര്‍ട്ടബിള്‍ കൂളിങ് കാരിയര്‍ : ജെയിംസ് ഡൈസെന്‍ അവാർഡ് കരസ്ഥമാക്കി കോമള്‍ പാണ്ഡെ

അഞ്ച് ലക്ഷം രൂപയാണ് സമ്മാന തുകയായി ലഭിക്കുക

പോര്‍ട്ടബിള്‍ കൂളിങ് കാരിയര്‍ : ജെയിംസ് ഡൈസെന്‍ അവാർഡ് കരസ്ഥമാക്കി കോമള്‍ പാണ്ഡെ
പോര്‍ട്ടബിള്‍ കൂളിങ് കാരിയര്‍ : ജെയിംസ് ഡൈസെന്‍ അവാർഡ് കരസ്ഥമാക്കി കോമള്‍ പാണ്ഡെ

പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിനും മറ്റും സൂക്ഷിക്കാന്‍ പോര്‍ട്ടബിള്‍ കൂളിങ് കാരിയര്‍ കണ്ടുപിടിച്ച കോമള്‍ പാണ്ഡെയ്ക്ക് അവാര്‍ഡ്. ഒഡിഷ സ്വദേശിനിയാണ് യുവതി. 2024-ലേക്കുള്ള ജെയിംസ് ഡൈസെന്‍ അവാർഡാണ് ലഭിച്ചത്. അഞ്ച് ലക്ഷം രൂപയാണ് സമ്മാന തുകയായി ലഭിക്കുക. 30 രാജ്യങ്ങളിലെ വിദ്യാര്‍ഥികളില്‍ നിന്നാണ് ജെയിംസ് ഡൈസെന്‍ അവാര്‍ഡ് ക്ഷണിക്കുന്നത്.

ALSO READ: സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ പുതിയ എഐ മോഡല്‍ പുറത്തിറക്കി ഓപ്പണ്‍ എഐ

കോമള്‍ പാണ്ഡെയുടെ അച്ചൻ ഒരു പ്രമേഹ രോഗിയാണ്. അദ്ദേഹത്തിന് ഓഫീസില്‍ പോകുമ്പോള്‍ ഫ്രിഡ്ജിന്റെ അഭാവം മൂലം ഇന്‍സുലിന്‍ സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പ്രതിസന്ധിയാണ് പുതിയ ഉപകരണം നിർമിക്കാൻ പാണ്ഡെയ്ക്ക് പ്രചോദനം ആയത്. ‘നോവോക്യാരി’ എന്ന പോര്‍ട്ടബിള്‍ കൂളിങ് കാരിയറിലൂടെ ഇന്‍സുലിനും മറ്റ് മരുന്നുകളും ഇതില്‍ സൂക്ഷിക്കാൻ കഴിയും.ഇന്‍സുലിന്റെ ശക്തി ദീര്‍ഘ നേരം നിലനിര്‍ത്താന്‍ നോവോക്യാരിക്ക് സാധിക്കും. പരിമിതമായ വൈദ്യുതി സാഹചര്യങ്ങളില്‍ പോലും ഇതിനെ പ്രവര്‍ത്തനക്ഷമമാക്കാം. ബാറ്ററി ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

Top