മനാമ: മുഹറഖ് ഗവർണറേറ്റ് കമ്മ്യൂണിറ്റി പൊലീസ് ഗവർണറേറ്റിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബോധവത്കരണ കാമ്പയിൻ നടത്തി. പൊതു സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതിനായി വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന ബ്രോഷറുകൾ താമസക്കാർക്കും സന്ദർശകർക്കും വിതരണം ചെയ്തു.