അയോധ്യയും മുത്തലാഖും; യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ‘നേട്ട’ങ്ങള്‍ നിരത്തി മോദി

അയോധ്യയും മുത്തലാഖും; യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ‘നേട്ട’ങ്ങള്‍ നിരത്തി മോദി
അയോധ്യയും മുത്തലാഖും; യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ‘നേട്ട’ങ്ങള്‍ നിരത്തി മോദി

ബിജെപിയും എൻഡിഎ മുന്നണിയും മിന്നുന്ന വിജയം പ്രതീക്ഷിക്കുന്ന ഉത്തര്‍പ്രദേശില്‍ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യത്തെ എൻഡിഎ റാലിയില്‍ സംസാരിച്ച് നരേന്ദ്ര മോദി. തങ്ങളുടെ ഭരണകാലത്തെ നേട്ടങ്ങള്‍, യുപിയുടെ മണ്ണിന് അനുയോജ്യമാകും വിധം തെരഞ്ഞെടുത്ത് നിരത്തിയാണ് മീററ്റില്‍ മോദിയുടെ പ്രസംഗം. 

സംഭവിക്കില്ലെന്ന് കരുതിയ പലതും എൻഡിഎ സര്‍ക്കാര്‍ നടപ്പിലാക്കി, അയോധ്യയില്‍ ഇക്കുറി രാംലല്ലയും ഹോളി ആഘോഷിച്ചു, മുത്തലാഖ് നിരോധിച്ച് മുസ്ലീം സ്ത്രീകളുടെ അവകാശം സംരക്ഷിച്ചുവെന്നും മോദി മീററ്റില്‍ പറഞ്ഞു.

ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും അഴിമതിക്കാരെ ഇല്ലാതാക്കമെന്നും മോദി പറഞ്ഞു. അഴിമതിക്കാരില്‍ നിന്ന് ഇഡി പിടിച്ചെടുത്ത പണം രാജ്യത്തെ സാധാരണക്കാര്‍ക്ക് തിരിച്ചുനല്‍കുമെന്നും മോദി ആവര്‍ത്തിച്ചു. 

ഇന്ത്യ മുന്നണിയെ കടന്നാക്രമിക്കാനും മീററ്റില്‍ മോദി മറന്നില്ല. അഴിമതിക്കാരെ സംരക്ഷിക്കാനാണ് പ്രതിപക്ഷ നീക്കം,  അഴിമതിക്കാരുടെ ഇന്ത്യ സഖ്യത്തെ ഭയമില്ലെന്നും മോദി. 

വാഷിംഗ് മെഷിനീൽ വരെ നോട്ട് ഒളിപ്പിക്കുന്നവരെ വിടില്ല, കൊള്ളയടിച്ചവരെ ആരെയും വെറുതെ വിടില്ല,  അഴിമതിക്കാരെ പിടിക്കുന്നത് അവസാനിപ്പിക്കില്ലെന്ന ഗ്യാരന്‍റി നലല്‍കുന്നു, വൻ അഴിമതിക്കാർ ജയിലിലായി,  കച്ചത്തീവ് ഇന്ത്യയിൽ നിന്ന് വെട്ടിമുറിച്ചത് കോൺഗ്രസാണ്, ഇന്ത്യ വിഭജിച്ച ഇന്ത്യാ സഖ്യത്തെ എങ്ങനെ വിശ്വസിക്കുമെന്നും മോദി. 

ആർഎൽഡി നേതാവ് ജയന്ത് ചൗധരിയും റാലിയിൽ പങ്കെടുത്തു. 

Top