CMDRF

അയോധ്യ രാമക്ഷേത്ര പുരോഹിതർക്ക് മഞ്ഞവസ്ത്രം നിർദേശിച്ച് ട്രസ്റ്റ്; മൊബൈൽ ഫോണിനും വിലക്ക്

അയോധ്യ രാമക്ഷേത്ര പുരോഹിതർക്ക് മഞ്ഞവസ്ത്രം നിർദേശിച്ച് ട്രസ്റ്റ്; മൊബൈൽ ഫോണിനും വിലക്ക്
അയോധ്യ രാമക്ഷേത്ര പുരോഹിതർക്ക് മഞ്ഞവസ്ത്രം നിർദേശിച്ച് ട്രസ്റ്റ്; മൊബൈൽ ഫോണിനും വിലക്ക്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിൽ പുരോഹിതന്മാരുടെ വസ്ത്രധാരണത്തിൽ പുതിയ മാനദണ്ഡം വെച്ച് ക്ഷേത്ര ട്രസ്റ്റ്. പുരോഹിതർ കടും മഞ്ഞ നിറത്തിലുള്ള തലപ്പാലും കുർത്തയും ദോത്തിയും ധരിക്കണമെന്നാണ് ക്ഷേത്രസമിതി നിർദേശം. പുരോഹിതർ ക്ഷേത്രത്തിനകത്ത് മൊബൈൽ ഫോൺ കൊണ്ടുപോകരുതെന്നും നിർദേശമുണ്ട്. പുരോഹിതന്മാർക്കിടയിൽ ഏകീകരണമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് മൊബൈൽ ഫോൺ ക്ഷേത്രത്തിനകത്ത് കൊണ്ടുവരുന്നത് തടഞ്ഞതെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രതികരിച്ചു.

അതേസമയം ക്ഷേത്രത്തിലെ ചോർച്ചയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് നിയന്ത്രണം എന്നതാണ് ശ്രദ്ധേയം.
രാമക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ച ഉണ്ടാവുകയും ക്ഷേത്ര വഴിയിൽ വെള്ളക്കെട്ടുണ്ടാവുകയും ചെയ്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ധ്രുവ് അഗർവാൾ, അസിസ്റ്റൻന്റ് എഞ്ചിനീയർ അനൂജ് ദേശ്വാൾ, ജൂനിയർ എഞ്ചിനീയർ പ്രഭാത് പാണ്ഡെ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ആനന്ദ് കുമാർ ദുബെ, അസിസ്റ്റന്റ് എഞ്ചിനീയർ രാജേന്ദ്ര കുമാർ യാദവ്, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്നു ‘ചോർച്ച’ ആരോപിച്ച് രംഗത്തെത്തിയത്.

Top