CMDRF

പിഗ്മെന്റേഷന് ഇനി ആയുര്‍വേദ പരിഹാരം

പിഗ്മെന്റേഷന് ഇനി ആയുര്‍വേദ പരിഹാരം
പിഗ്മെന്റേഷന് ഇനി ആയുര്‍വേദ പരിഹാരം

മുഖത്തുണ്ടാകുന്ന പിഗ്മെന്റേഷന്‍ പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ്. സ്ത്രീകളില്‍ ഒരു പ്രായം കഴിയുമ്പോള്‍ ഇത് കൂടുതല്‍ കണ്ടുവരുന്നു. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ അടക്കമുള്ള പല കാര്യങ്ങളും ഇതിന് പുറകിലുണ്ട്. പിഗ്മെന്റേഷനുള്ള ചികിത്സാരീതികള്‍ ഇന്നത്തെ കാലത്ത് ലഭ്യമാണ്. എന്നാല്‍ ചെലവേറിയതിനാല്‍ തന്നെ എല്ലാവര്‍ക്കും ഇത് ചെയ്യാന്‍ സാധിയ്ക്കുന്നില്ല. ഇതിന് പരിഹാരമായി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വിദ്യകളുണ്ട്. ഇത്തരം വിദ്യകളിലൊന്നാണ് ഇരട്ടിമധുരം അഥവാ ലിക്കോറൈസ് ഉപയോഗിച്ചുള്ള ഒന്ന്. ഇരട്ടിമധുരം ആയുര്‍വേദ ഉല്‍പന്നമാണ്. ഇത് പല മരുന്നുകളിലും ഉപയോഗിയ്ക്കുന്ന ഒന്നാണ്. മുഖത്തെ പിഗ്മെന്റേഷനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. മുഖത്തിന് നിറം നല്‍കാനും പാടുകള്‍ മാറാനുമെല്ലാം ഇതേറെ നല്ലതാണ്. മുഖത്തിന്റെ ഈര്‍പ്പം നഷ്ടപ്പെടുന്നതു തടയാനുള്ള നല്ലൊരു വഴി കൂടിയാണിത്.

ഇരട്ടി മധുരത്തിനൊപ്പം തേന്‍ കൂടി ഉപയോഗിച്ചാണ് പിഗ്മെന്റേഷനുള്ള ഈ പായ്ക്കുണ്ടാക്കുന്നത്. തേന്‍ ആന്റി ഫംഗല്‍, ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. ഇത് ചര്‍മ്മത്തെ മൃദുവാക്കാനും സഹായിക്കുന്നു. ചുളിവില്ലാത്ത ചര്‍മ്മത്തിന് മികച്ച പ്രകൃതി ചികിത്സയാണിത്. ചര്‍മ്മത്തിലുണ്ടാകുന്ന പിഗ്മെന്റേഷന്‍ പോലുളള പല പ്രശ്നങ്ങള്‍ക്കും ഇത് നല്ല പരിഹാരം കൂടിയാണ്. ഇതിനായി ഉപയോഗിയ്ക്കുന്ന ചേരുവകള്‍ നല്ല ശുദ്ധമായിരിയ്ക്കണം, എന്നാലേ ഗുണം ലഭിയ്ക്കൂ. ഈ പായ്ക്ക് തയ്യാറാക്കാനും എളുപ്പമാണ്. ഇരട്ടിമധുരം പൊടിച്ചെടുക്കണം. അല്ലെങ്കില്‍ നല്ല ശുദ്ധമായ പൊടി വാങ്ങിയ്ക്കണം. ഇതിലേയ്ക്ക് തേന്‍ ചേര്‍ത്തിളക്കി മുഖത്ത് പുരട്ടാം. ഇത് 20 മിനിററ് കഴിയുമ്പോള്‍ കഴുകാം. ആഴ്ചയില്‍ ഇത് രണ്ടു മൂന്ന് ദിവസം വീതം അല്‍പനാള്‍ അടുപ്പിച്ച് ചെയ്യുന്നത് ഏറെ ഗുണം നല്‍കും. ഈ പായ്ക്ക് പിഗ്മെന്റേഷന് മാത്രമല്ല, പല പ്രശ്നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന സ്വാഭാവിക കൂട്ടാണിത്. മുഖക്കുരുവിന് നല്ല പരിഹാരമാണ് ഈ പായ്ക്ക്. ഏത് തരം ചര്‍മത്തിനും ചേരുന്ന ഒന്നാണ്.

Top