‘അയ്യപ്പ വിശ്വാസികളെ കറവ പശുവിനെ പോലെ കാണുന്നു’: കെ.പി ശശികല

ശബരിമലയിൽ കുടിവെള്ളമോ ശുചിമുറി സംവിധാനമോ ഏർപ്പാടാക്കാൻ പോലും ഇതുവരെ ദേവസ്വം ബോർഡിന് സാധിക്കുന്നില്ലെന്നും ശശികല ആരോപിച്ചു

‘അയ്യപ്പ വിശ്വാസികളെ കറവ പശുവിനെ പോലെ കാണുന്നു’: കെ.പി ശശികല
‘അയ്യപ്പ വിശ്വാസികളെ കറവ പശുവിനെ പോലെ കാണുന്നു’: കെ.പി ശശികല

പാലക്കാട്: സംസ്ഥാന സർക്കാറിനും ദേവസ്വം ബോർഡിനും എതിരെ ശബരിമല വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി ശശികല. സംസ്ഥാന സർക്കാരും, ദേവസ്വം ബോർഡും അയ്യപ്പ ഭക്തരെ പരിഗണിക്കുന്നില്ലെന്ന് കെ.പി ശശികല പറഞ്ഞു.

ശബരിമലയിൽ കുടിവെള്ളമോ ശുചിമുറി സംവിധാനമോ ഏർപ്പാടാക്കാൻ പോലും ഇതുവരെ ദേവസ്വം ബോർഡിന് സാധിക്കുന്നില്ല. യാഥാർഥ്യത്തിൽ ഹിന്ദു വിശ്വാസികളോട് ഇങ്ങനെ മതിയെന്ന നിലപാടാണ് അവർക്കുള്ളത്.

Also Read :ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം

അയ്യപ്പ വിശ്വാസികളെ കറവ പശുവിനെ പോലെയാണ് ദേവസ്വം ബോർഡ് കാണുന്നത്. ഹൈന്ദവ സമൂഹം എന്നും ഇത് സഹിക്കുമെന്ന് കരുതേണ്ടെന്നും ശശികല വ്യക്തമാക്കി.

Top