CMDRF

കിരീടം നിലനിര്‍ത്താന്‍ അസൂറിപ്പട; യൂറോ കപ്പിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു

കിരീടം നിലനിര്‍ത്താന്‍ അസൂറിപ്പട; യൂറോ കപ്പിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു
കിരീടം നിലനിര്‍ത്താന്‍ അസൂറിപ്പട; യൂറോ കപ്പിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു

ഴിഞ്ഞ യൂറോ ചാംപ്യന്‍മാരുടെ ഈ വര്‍ഷത്തെ യൂറോകപ്പിനുള്ള 26 അംഗ ടീമുകളെ പ്രഖ്യാപിച്ച് പരിശീലകന്‍ ലൂസിയാനോ സ്പെല്ലേറ്റി. കഴിഞ്ഞ ആഴ്ച കവര്‍സിയാനോ പരിശീലന ക്യാമ്പിന് വേണ്ടി 30 കളിക്കാരെ പരിശീലകന്‍ തെരഞ്ഞെടുത്തിരുന്നിൽ നിന്നാണ് 26 അംഗ ടീമിനെ തിരഞ്ഞെടുത്തത്. എന്നാൽ ഡിഫന്‍ഡര്‍മാരായ ഫ്രാന്‍സെസ്‌കോ അസര്‍ബിയയും ജോര്‍ജിയോ സ്‌കാല്‍വിയയും പരുക്കിന് പിന്നാലെ ഇറ്റാലിയന്‍ സ്‌ക്വാഡില്‍ നിന്നും പുറത്താവുകയായിരുന്നു

കഴിഞ്ഞ ഞായറാഴ്ച നടന്ന സീരി എ മത്സരത്തില്‍ അറ്റ്ലാന്‍ഡ താരം അന്റീരീയര്‍ ക്രൂസിയേറ്റ് പരുക്കേറ്റു പുറത്തായിരുന്നു. ഇതിന് പകരം ഫെഡറികോ ഗാട്ടിയെയാണ് സ്പെല്ലേറ്റി ടീമില്‍ ഉള്‍പ്പെടുത്തിയത്.

ബൊളോഗ്ന താരം ഒര്‍സോളിനിയെ ടീമില്‍ നിന്നും ഒഴിവാക്കിയത് ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ സിരി എ ലീഗ് മത്സരങ്ങളില്‍ 10 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി മിന്നും പ്രകടനം നടത്തിയിട്ടും താരത്തിന് ഇറ്റാലിയന്‍ ടീമില്‍ ഇടം നേടാതെ പോയത് തിരിച്ചടിയായി.
ജൂണ്‍ 14 മുതല്‍ ജര്‍മനിയിലാണ് യൂറോക്കപ്പ്. മൂന്നാം യൂറോപ്യന്‍ കിരീടം ലക്ഷ്യമിട്ടാണ് സ്പല്ലേനിയും സംഘവും ഇറങ്ങുന്നത്.

Top