കാസര്‍കോട്: ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിന് സംസ്ഥാനത്ത് പ്രവേശനം ലഭിക്കണമെങ്കില്‍ നിസ്സാര മാര്‍ക്കൊന്നും പോരാ ഇനി. ഇന്‍ഡക്‌സ് മാര്‍ക്കിന്റെ കട്ട്ഓഫ് കഴിഞ്ഞവര്‍ഷങ്ങളില്‍ കുതിച്ചുകയറി. അതായത് ഇന്‍ഡക്‌സ് മാര്‍ക്ക് 100 ശതമാനമുള്ളവര്‍ക്ക് മാത്രമാണ് 2022 മുതല്‍ ഗവ. നഴ്‌സിങ് കോളേജുകളില്‍ പ്രവേശനം ലഭിക്കുന്നത്.
സ്വാശ്രയ കോളേജുകളിലുള്ള സര്‍ക്കാര്‍ സീറ്റുകളിലെ പ്രവേശനത്തിനുള്ള നഴ്‌സിങ് പ്രവേശനത്തിനുള്ള ഈ വര്‍ഷത്തെ കട്ട്ഓഫ് മാര്‍ക്ക് 98 ശതമാനമാണ്. മാനേജ്‌മെന്റ് ക്വാട്ടയില്‍ ഇത് 95-96 ശതമാനവും.
Also Read: ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ; സ്കൂളുകൾക്കായി പ്രോട്ടോകോൾ വികസിപ്പിക്കുമെന്ന് വി ശിവൻകുട്ടി
പ്രവേശനം പന്ത്രണ്ടാംക്ലാസില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത അലോട്‌മെന്റ് വഴിയാണ്. സര്‍ക്കാര്‍ കോളേജുകളിലേക്കും സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും പ്രവേശനം നടത്തുന്ന എല്‍.ബി.എസ്. സെന്റര്‍ പന്ത്രണ്ടാംക്ലാസില്‍ ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ഇന്‍ഡക്‌സ് മാര്‍ക്ക് കണക്കാക്കി റാങ്കുപട്ടിക തയ്യാറാക്കുന്നത്.