ബി.എസ്‌സി. നഴ്‌സിങ്: എസ്.സി., എസ്.ടി. സീറ്റ് ഒഴിവുകളിലേക്ക് സ്പോട്ട് അലോട്‌മെന്റ് 30-ന്

വെബ്‌സൈറ്റിൽ ഒഴിവുകളുടെ വിശദാംശങ്ങൾ അലോട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും

ബി.എസ്‌സി. നഴ്‌സിങ്: എസ്.സി., എസ്.ടി. സീറ്റ് ഒഴിവുകളിലേക്ക് സ്പോട്ട് അലോട്‌മെന്റ് 30-ന്
ബി.എസ്‌സി. നഴ്‌സിങ്: എസ്.സി., എസ്.ടി. സീറ്റ് ഒഴിവുകളിലേക്ക് സ്പോട്ട് അലോട്‌മെന്റ് 30-ന്

തിരുവനന്തപുരം: ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് സ്പോട്ട് അലോട്‌മെന്റ് 30-ന് നടക്കും. എൽ.ബി.എസ്. സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10-നാണ് നടത്തുക.

ALSO READ: സിടിഇടി പരീക്ഷ; പുതിയ തീയതി പ്രഖ്യാപിച്ച് സിബിഎസ്ഇ

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ 11-നകം നേരിട്ടു ഹാജരായി രജിസ്റ്റർ ചെയ്യണം. മുൻ അലോട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിരാക്ഷേപപത്രം ഹാജരാക്കേണ്ടതുണ്ട്. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അലോട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും.

Top