അന്‍വറിന്റെ ഡിഎംകെയില്‍ പൊട്ടിത്തെറി; പാലക്കാട് ജില്ലാ സെക്രട്ടറി പാര്‍ട്ടി വിട്ടു

അന്‍വര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വഞ്ചിച്ചുവെന്നും പാലക്കാട്ടെ ഡിഎംകെയുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും പാര്‍ട്ടിക്കായി ഇറങ്ങിയ പല പ്രവര്‍ത്തകര്‍ക്കും അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും ഷമീര്‍ ആരോപിച്ചു.

അന്‍വറിന്റെ ഡിഎംകെയില്‍ പൊട്ടിത്തെറി; പാലക്കാട് ജില്ലാ സെക്രട്ടറി പാര്‍ട്ടി വിട്ടു
അന്‍വറിന്റെ ഡിഎംകെയില്‍ പൊട്ടിത്തെറി; പാലക്കാട് ജില്ലാ സെക്രട്ടറി പാര്‍ട്ടി വിട്ടു

പാലക്കാട്: പാലക്കാട് ഡിഎംകെയിലും പൊട്ടിത്തെറി. ഡിഎംകെ ജില്ലാ സെക്രട്ടറി ബി ഷമീര്‍ പാര്‍ട്ടി വിട്ടു. പി വി അന്‍വറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നടപടി. ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് നടപടി. പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബി ഷമീര്‍ മത്സരിക്കും. തന്നോടൊപ്പം 100 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നും ബി ഷമീര്‍ പറഞ്ഞു.

അന്‍വര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വഞ്ചിച്ചുവെന്നും പാലക്കാട്ടെ ഡിഎംകെയുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും പാര്‍ട്ടിക്കായി ഇറങ്ങിയ പല പ്രവര്‍ത്തകര്‍ക്കും അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും ഷമീര്‍ ആരോപിച്ചു. തന്നെ അറിയില്ലെന്ന് അന്‍വറിന് പറയാന്‍ കഴിയില്ല. അന്‍വറിന്റെ കണ്‍വെന്‍ഷനില്‍ നന്ദി പറഞ്ഞത് താനാണ്. പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ ജില്ലാ ഭാരവാഹിയാണ്.

അതേസമയം, ഷമീറിനെ തള്ളി അന്‍വര്‍ രംഗത്തെത്തി. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടിയുടെ ആരുമല്ലെന്നും പിവി അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയിലെ പൊട്ടിത്തെറിക്കിടെ പി വി അന്‍വര്‍, മുന്‍ ഇടത് എം എല്‍ എ കാരാട്ടും റസാഖുമായി കൂടിക്കാഴ്ച നടത്തി.

Top