അടുത്ത സീസണ്‍ ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി കളിക്കുമെന്ന് അറിയിച്ച് ബാബാ അപരാജിത്

അടുത്ത സീസണ്‍ ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി കളിക്കുമെന്ന് അറിയിച്ച് ബാബാ അപരാജിത്
അടുത്ത സീസണ്‍ ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി കളിക്കുമെന്ന് അറിയിച്ച് ബാബാ അപരാജിത്

ചെന്നൈ: അടുത്ത സീസണ്‍ ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി കളിക്കുമെന്ന് അറിയിച്ച് അണ്ടര്‍ 19 ലോകകപ്പ് കിരീടമുയര്‍ത്തിയ ഇന്ത്യന്‍ താരം ബാബാ അപരാജിത്. 2012ല്‍ ഉന്‍മുക്ത് ചന്ദ് ക്യാപ്റ്റനായ അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ അം?ഗമായിരുന്നു താരം. ഫൈനലില്‍ 33 റണ്‍സുമായി താരം മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നുള്ള താരമാണ് അപരാജിത്.

കേരളാ ടീമില്‍ കളിക്കുന്നതിലെ ആവേശവും 30കാരനായ താരം പ്രകടിപ്പിച്ചു. ജൂണ്‍ പകുതി മുതല്‍ കേരളാ ക്രിക്കറ്റുമായി സംസാരിക്കുന്നതാണ്. തന്റെ മുന്നിലുള്ള വെല്ലുവിളികളെ താന്‍ എങ്ങനെ അതിജീവിക്കുമെന്ന് അറിയേണ്ടതുണ്ട്. കേരളത്തിനായി ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും കളിക്കണം. ഓരോ ഫോര്‍മാറ്റിലും തന്റെ സംഭാവനകളെക്കുറിച്ചും വിലയിരുത്തുമെന്നും അപരാജിത് പറഞ്ഞു.

കേരളാ ക്രിക്കറ്റ് ഓരോ വര്‍ഷവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളാ ക്രിക്കറ്റിനെക്കുറിച്ച് താന്‍ ഒരുപാട് നല്ല കാര്യങ്ങളാണ് കേട്ടിട്ടുള്ളത്. ഒരു വ്യക്തിയെന്ന നിലയില്‍ ഇതെനിക്ക് വ്യത്യസ്തമായൊരു വെല്ലുവിളിയാണ്. ഒരു മികച്ച സീസണ്‍ പ്രതീക്ഷിക്കുന്നു. കേരളാ ടീമിലെ എല്ലാ താരങ്ങളെയും നല്ല രീതിയില്‍ അറിയാം. എല്ലാവരുമായും മികച്ച ബന്ധമാണുള്ളതെന്നും അപരാജിത് വ്യക്തമാക്കി.

Top