ബാബ സിദ്ദിഖിയുടെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

പുണെയിൽ പഴയ വസ്തുക്കളുടെ കച്ചവടം നടത്തുന്ന ആളാണ് ഹരീഷ്

ബാബ സിദ്ദിഖിയുടെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
ബാബ സിദ്ദിഖിയുടെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകക്കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം നാലായി. യു.പി. സ്വദേശിയായ ഹരീഷ്‌കുമാര്‍ ബാലക്രമിനെയാണ് (23) മുംബൈ ക്രൈംബ്രാഞ്ച് ഇയാളെ പിടികൂടിയത് യുപിയിലെ ബാഹാറിച്ചില്‍ നിന്ന് പിടികൂടിയത്.

കൊലപാതകികള്‍ക്ക് പണവും രക്ഷപ്പെടാനുള്ള മറ്റ് സൗകര്യങ്ങളും ഒരുക്കി നല്‍കിയതിനാണ് ഹരിഷ് കുമാറിനെ പിടികൂടിയത്. ഇതിന് പുറമേ ഇയാൾ ഗൂഡാലോചനയിലും പങ്കാളിയാണെന്ന് പോലീസ് പറഞ്ഞു. പുണെയിൽ പഴയ വസ്തുക്കളുടെ കച്ചവടം നടത്തുന്ന ആളാണ് ഹരീഷ്. കൊലപാതകത്തെ കുറിച്ച് ഇയാള്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

Also Read: ആരാധകന്റെ ക്രൂര കൊലപതാകം: നടൻ ദർശന്റെയും പവിത്രയുടെയും ജാമ്യാപേക്ഷ തള്ളി

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ ധര്‍മ്മരാജും ശിവപ്രസാദ് ഗൗതമും ഹരീഷിന്റെ കടയിലെ തൊഴിലാളികളായിരുന്നു. കൊലപാതകത്തിനുവേണ്ടി ശിവപ്രസാദിനും ധര്‍മ്മരാജിനും ഹരീഷ് പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിച്ചുകൊടുത്തിട്ടുണ്ട്. അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയുടെ സംഘം കൊലപാതക ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടുണ്ട്.

ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗറിലെ സീഷന്‍ സിദ്ദിഖിയുടെ ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി 9.30 ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിര്‍ത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Top