CMDRF

പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനായി ബാബര്‍ അസമിനെ വീണ്ടും നിയമിക്കാന്‍ സാധ്യത

പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനായി ബാബര്‍ അസമിനെ വീണ്ടും നിയമിക്കാന്‍ സാധ്യത
പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനായി ബാബര്‍ അസമിനെ വീണ്ടും നിയമിക്കാന്‍ സാധ്യത

ഇസ്ലാമബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനായി ബാബര്‍ അസമിനെ വീണ്ടും നിയമിക്കാന്‍ സാധ്യത. ഷഹീന്‍ ഷാ അഫ്രീദിക്കും ഷാന്‍ മസൂദിനും നായകമികവ് ഇല്ലെന്നാണ് പാകിസ്താന്‍ ക്രിക്കറ്റിന്റെ കണ്ടെത്തല്‍. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷമാണ് പാകിസ്താന്‍ നായക സ്ഥാനം ബാബര്‍ അസം ഒഴിഞ്ഞത്. പിന്നാലെ ടെസ്റ്റില്‍ ഷാന്‍ മസൂദും ട്വന്റി 20യില്‍ ഷഹീന്‍ ഷാ അഫ്രീദിയും നായകരായി.

ഷഹീന്‍ നായകനായ ട്വന്റി 20 പരമ്പരയില്‍ പാകിസ്താന്‍ കിവീസിനോട് പരാജയപ്പെട്ടിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ കിവീസ് നാലിലും പാകിസ്താന്‍ ഒന്നിലും വിജയിച്ചു. ഇത്തവണ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്ദേഴ്‌സ് അവസാന സ്ഥാനക്കാരുമായിരുന്നു.

ബാബര്‍ അസമിന് താല്‍പ്പര്യമുണ്ടെങ്കില്‍ നായക സ്ഥാനം ഏറ്റെടുക്കണമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് താരത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബാബറിന് ചില കാര്യങ്ങള്‍ ബോര്‍ഡിനെ ധരിപ്പിക്കാനുണ്ടെന്നാണ് സൂചന. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്ദേഴ്‌സിന്റെ നായക സ്ഥാനത്ത് തിളങ്ങിയതാണ് ഷഹീന് ഗുണമായത്.

Top