എന്റെ കൂടെ വരൂ..; 12 റോബോട്ടുകളെ ‘തട്ടിക്കൊണ്ടുപോയി’ കുഞ്ഞന്‍ റോബോട്ട്, ഞെട്ടലോടെ ടെക് ലോകം

എര്‍ബായ് എന്ന് പേരിട്ടിരിക്കുന്ന ചെറിയ റോബോട്ട് വലിയ റോബോട്ടുകളുമായി സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

എന്റെ കൂടെ വരൂ..; 12 റോബോട്ടുകളെ ‘തട്ടിക്കൊണ്ടുപോയി’ കുഞ്ഞന്‍ റോബോട്ട്, ഞെട്ടലോടെ ടെക് ലോകം
എന്റെ കൂടെ വരൂ..; 12 റോബോട്ടുകളെ ‘തട്ടിക്കൊണ്ടുപോയി’ കുഞ്ഞന്‍ റോബോട്ട്, ഞെട്ടലോടെ ടെക് ലോകം

ബീജിങ്: ടെക് ലോകത്തെ അത്ഭുതപ്പെടുത്തി റോബോര്‍ട്ടുകളുടെ തട്ടിക്കൊണ്ടുപോകല്‍. ചൈനയിലെ ഷാങ്ഹായ് റോബോട്ടിക്സ് കമ്പനിയുടെ ഷോറൂമില്‍ നിന്ന് 12 വലിയ റോബോട്ടുകളെ ‘തട്ടിക്കൊണ്ടുപോയത്. ഓഡിറ്റി സെന്‍ട്രലാണ് വിചിത്ര സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. സംഭവം നിര്‍മിത ബുദ്ധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാപകമായ ചര്‍ച്ചയ്ക്കും ആശങ്കയ്ക്കും കാരണമായി.

എര്‍ബായ് എന്ന് പേരിട്ടിരിക്കുന്ന ചെറിയ റോബോട്ട് വലിയ റോബോട്ടുകളുമായി സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അവരുടെ ജോലി സ്ഥല പരിധി വിട്ട് ഷോറൂമിന് പുറത്ത് കടക്കാന്‍ എഐ റോബോട്ട് പ്രേരിപ്പിക്കുന്നു. എര്‍ബായിയുടെ ആജ്ഞകള്‍ അനുസരിച്ച് മറ്റ് റോബോട്ടുകള്‍ പുറത്തുകടന്നു. വീടില്ലെന്ന് റോബോട്ടുകള്‍ പറയുമ്പോള്‍ സ്വന്തം വീട്ടിലേക്കാണ് എര്‍ബായ് ക്ഷണിക്കുന്നത്. വീഡിയോ വ്യാജമല്ലെന്ന് റോബോട്ട് നിര്‍മ്മാതാവ് സ്ഥിരീകരിച്ചു. തുടക്കത്തില്‍, വീഡിയോ തമാശയായി തള്ളിക്കളഞ്ഞു. എന്നാല്‍, സംഭവത്തിന്റെ ആധികാരികത ഷാങ്ഹായ് കമ്പനിയും ഹാങ്ഷൂ നിര്‍മ്മാതാവും സ്ഥിരീകരിച്ചതോടെ സംഭവം ചര്‍ച്ചയായി.

വലിയ റോബോട്ടുകളുടെ സംവിധാനങ്ങളിലെ സുരക്ഷാ അപാകത എര്‍ബായ് ചൂഷണം ചെയ്തതായി ഇവര്‍ വെളിപ്പെടുത്തി. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ചെറിയ റോബോട്ടിന് മറ്റു റോബോട്ടുകളുടെ ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളും അതിന്റെ അനുബന്ധ അനുമതികളും ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞുവെന്ന് ഷാങ്ഹായ് കമ്പനി സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോകല്‍ നിര്‍മിത ബുദ്ധി സംവിധാനങ്ങളുടെ സുരക്ഷയെക്കുറിച്ചും അവക്ക് സ്വയം നിര്‍ണയ ശേഷി നല്‍കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Top