പ്ലസ് വൺ പ്രവേശനത്തിലും പിൻവാതിൽ നിയമനം

കഴിഞ്ഞ അധ്യയനവര്‍ഷം തൊള്ളായിരത്തിലധികം കുട്ടികളായിരുന്നങ്കിൽ ഇത്തവണ അത് 1,500 കടന്നു

പ്ലസ് വൺ പ്രവേശനത്തിലും പിൻവാതിൽ നിയമനം
പ്ലസ് വൺ പ്രവേശനത്തിലും പിൻവാതിൽ നിയമനം

ആലപ്പുഴ: പ്ലസ് വൺ പ്രവേശനത്തിലും പിൻവാതിൽ നിയമനം തകൃതിയായി നടക്കുകയാണ്. ഏകജാലകംവഴി അപേക്ഷിച്ച്, നല്ല മാർക്കുണ്ടായിട്ട് പോലും ഇഷ്ടവിഷയവും സ്‌കൂളും കിട്ടാത്ത നിരവധി കുട്ടികൾ സംസ്ഥാനത്ത് തുടരുമ്പോഴാണ് മറു വിഭാഗം മെറിറ്റും സംവരണവുമെല്ലാം അട്ടിമറിച്ച് പ്രവേശനം നേടുന്നത്, ഇതിനായി വിദ്യാഭ്യാസവകുപ്പ് തന്നെ ഒത്താശ ചെയ്യുന്നു എന്നതാണ് ഏറ്റവും ഗൗരവം.

സീറ്റൊഴിവില്ലാത്ത സ്‌കൂളുകളില്‍ ഉള്‍പ്പെടെ ആയിരത്തഞ്ഞൂറിലധികം പേരാണ് ഇത്തവണ വിവിധ സ്‌കൂളുകളില്‍ പ്രത്യേക ഉത്തരവിലൂടെ ചേര്‍ന്നത്.
ഏകജാലകംവഴി അപേക്ഷിക്കാത്തവരും ഇങ്ങനെ പ്രവേശനം നേടിയതായാണ് സൂചന. 2008-ലാണ് ഹയര്‍സെക്കന്‍ഡറി പ്രവേശനം ഓണ്‍ലൈന്‍ വഴിയാക്കുന്നത്.

Also Read: കേരള കേന്ദ്ര സർവകലാശാലയില്‍ പിജി ഡിപ്ലോമ; നവംബര്‍ 30 വരെ അപേക്ഷിക്കാം

മുഖ്യ, സപ്ലിമെന്ററി അലോട്മെന്റുകള്‍ക്കുശേഷം മിച്ചമുള്ള സീറ്റിലേക്ക് തത്സമയ പ്രവേശനം നടത്തുന്നതാണ് രീതി. അതിനുപോലും നിശ്ചിതസമയത്ത് സ്‌കൂളില്‍ ഹാജരായവരുടെ മെറിറ്റ്പട്ടിക തയ്യാറാക്കിവേണം പ്രവേശനം. ഏകജാലകംവഴി അപേക്ഷിക്കാത്തവരെ പ്രവേശനത്തിന്റെ ഒരുഘട്ടത്തിലും പരിഗണിക്കാറുമില്ല. അവസാനഘട്ടത്തില്‍ മിച്ചംവരുന്ന സീറ്റില്‍ അപേക്ഷിക്കുന്നതിലെ അപാകം

നിമിത്തവും മറ്റും അവസരം നഷ്ടമായ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാറുണ്ടായിരുന്നു. അടുത്തകാലത്തായി അവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ അധ്യയനവര്‍ഷം തൊള്ളായിരത്തിലധികം കുട്ടികളായിരുന്നങ്കിൽ ഇത്തവണ അത് 1,500 കടന്നു. മുന്‍പ്, ഈ രീതിയില്‍ ചേരുന്നവരുടെ പട്ടിക വെബ് സൈറ്റിലിടാറുണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല. വി.എച്ച്.സി. പ്രവേശനം നേടിയവരാണ് ഏകജാലകം മറികടന്ന് പ്ലസ്വണിലേക്കു വരുന്നവരില്‍ കൂടുതലും.

Top