CMDRF

ഇടയ്ക്കിടെ നടുവേദന വരുന്നുണ്ടോ? നിസ്സാരമാക്കരുതേ..

മനുഷ്യശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിവർന്നുനിൽക്കുന്ന ശരീരഘടന നിലനിർത്തുന്നതിനാണ്

ഇടയ്ക്കിടെ നടുവേദന വരുന്നുണ്ടോ? നിസ്സാരമാക്കരുതേ..
ഇടയ്ക്കിടെ നടുവേദന വരുന്നുണ്ടോ? നിസ്സാരമാക്കരുതേ..

സഹനീയമായ കഴുത്തുവേദന, പുറംവേദന അല്ലെങ്കിൽ നടുവേദന, ഇന്ന് നമ്മൾ ഏറ്റവും നേരിടുന്ന എന്നാൽ വേണ്ടത്ര ശ്രദ്ധ നൽകാതെ നാം വിടുന്ന ഗുരുതര പ്രശ്നങ്ങളിൽ ഒന്നാണിത്. പ്രായഭേദമന്യേ ഇന്ന് നമ്മളിൽ പലരും ഇത് നേരിടുന്നുണ്ട്. ഒരു നടു വേദനയോ, കഴുത്തു വേദനയോ വന്നാൽ ഉടൻ വേദന സംഹാരികളെയാണ് നാം ആശ്രയിക്കുക. എന്നാൽ ഈ നടുവേദന/കഴുത്തു വേദന സ്വയം ചികിത്സയിൽ ഒതുക്കി വയ്‌ക്കേണ്ടതാണോ ഈ വേദനകൾ?

എന്തു കൊണ്ട് കഴുത്ത് വേദന?

ജീവിതശൈലിയിലെ സമീപകാല മാറ്റങ്ങളാണ് കഴുത്ത് വേദന വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ. മോശം പോസ്ചറിങ്, ഉദാസീനമായ ജീവിതശൈലി, മൊബൈൽ, ലാപ്‌ടോപ്പ് അല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കുമ്പോൾ കഴുത്ത് വളരെയധികം സമയം കുനിഞ്ഞു ചെലവഴിക്കുന്നത്,തുടങ്ങിയവയാണ് പ്രധാന കാരണം.ഇത് കഴുത്തിലെ പേശികളിൽ സ്ട്രെയ്ൻ ഉണ്ടാക്കുകയും രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു (Text neck syndrome).

Also Read: ധാരാളം പോഷക​ഗുണങ്ങളുള്ള കിവി ചില്ലറക്കാരനല്ല

ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത്, നിലവാരം കുറഞ്ഞ മെത്തയിൽ ഉറങ്ങുക, വലിയ തലയിണ ഉപയോഗിച്ച് ഉറങ്ങുക, ഇരിക്കുമ്പോൾ ഉറങ്ങുക, അല്ലെങ്കിൽ ചലിക്കുന്ന വാഹനത്തിൽ ഉറങ്ങുക എന്നിവയും കഴുത്ത് വേദനയ്ക്ക് കാരണമാകും. ഉദാസീനമായ ജീവിതശൈലി കാരണം കഴുത്തിലെ പേശികൾ ആവശ്യമുള്ള ശക്തി നേടുന്നില്ല, അതുകൊണ്ട് നട്ടെല്ലിന് സ്‌ട്രെയ്ൻ താങ്ങാൻപറ്റാതെ വരുന്നു.

നമ്മുടെ നാഡീവ്യവസ്ഥയിൽ എന്തെങ്കിലും തകരാറു സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ് വേദനയായി അനുഭവപ്പെടുന്നത്. അത് പലവിധത്തിൽ നമുക്ക് അനുഭവപ്പെടാം. കുത്തുന്ന തരത്തിൽ അല്ലെങ്കിൽ പുകച്ചിൽ, ശരീരഭാഗം കട്ടുകഴയ്ക്കുന്ന തരത്തിൽ അല്ലെങ്കിൽ പൊള്ളിപ്പിടിക്കുന്ന വിധത്തിൽ അസുഖകരമായ ഒരു വികാരമായി വേദന അനുഭവപ്പെടാം. വേദന കാഠിന്യമേറിയതോ അല്ലെങ്കിൽ കുറഞ്ഞതോ ആകാം. അത് വരാം പോകാം, അല്ലെങ്കിൽ സ്ഥിരമായിരിക്കാം. ഇതൊന്നുമല്ലെങ്കിൽ ഒരു പരുക്കുപറ്റിയതിന്റെ ഭാഗമായും വേദന അനുഭവപ്പെടാവുന്നതാണ്. ഒരു വേദനയും വെറുതെ വരുന്നതല്ല അതിനു ഒരു അടിസ്ഥന കാരണം ഉണ്ടാവും. അത് മനസ്സിലാക്കി അതിനു വേണ്ടുന്ന ചികിത്സ നൽകുക എന്നത് അത്യാവശ്യമാണ്.

Also Read: പച്ചവെള്ളത്തിലാണോ അരി കഴുകുന്നേ? സൂക്ഷിക്കണം!

കഴുത്ത് വേദനയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ

കൈ മരവിപ്പ് , തലവേദന. കഴുത്ത് വേദനയ്‌ക്കൊപ്പം മൈഗ്രെയ്‌നും സാധാരണയായി കണ്ടുവരുന്നു. തോളിൽ വേദന, കഴുത്തിൽ മൂർച്ചയുള്ള ഷൂട്ടിംഗ് വേദനയോ ഇടത്തരമായ വേദന എന്നിവ.

പുറം വേദനയ്ക്ക് കാരണം എന്താണ്?

ഭാരമേറിയ വസ്തുക്കൾ എടുക്കുക, അല്ലെങ്കിൽ അനുചിതമായ ഭാവത്തിൽ ഇരിക്കുക, തുടർച്ചയായി ദീർഘനേരം വാഹനമോടിക്കുക, അല്ലെങ്കിൽ കംപ്യൂട്ടർ/ മൊബൈൽ ഫോൺ എന്നിവയിൽ അധികനേരം ചിലവഴിക്കുക. ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ നടുവിന് ഏറെ സമ്മർദം അനുഭവപ്പെടുന്നു. ട്രോമ, പരരക്ക്, അല്ലെങ്കിൽ ഒടിവുകൾ, കശേരുക്കളുടെ ശോഷണം, നട്ടെല്ലിനെ പിന്തുണയ്ക്കുന്ന പേശികളിലും സന്ധികളിലും ഉണ്ടാകുന്ന സമ്മർദം അല്ലെങ്കിൽ പ്രായമാകുന്നതിന്റെ ഫലങ്ങൾ, അണുബാധ ,ട്യൂമർ അല്ലെങ്കിൽ അസ്ഥികളുടെ അസാധാരണ വളർച്ച,പൊണ്ണത്തടി, ഇത് നിങ്ങളുടെ നട്ടെല്ലിന് ഭാരവും ഡിസ്കുകളിൽ സമ്മർദവും നൽകുന്നു.

Also Read: രാവിലെ വെറും വയറ്റിൽ ഇവ കഴിക്കാറുണ്ടോ ? സൂക്ഷിക്കണം!

ലക്ഷണങ്ങൾ?

നിങ്ങളുടെ പുറകിൽ കാഠിന്യം കുറഞ്ഞതോ, കത്തുന്ന അല്ലെങ്കിൽ പിളർക്കുന്നതുമായ വേദന; അവ ഒരു സ്ഥലത്ത് ഒതുങ്ങുകയോ ഒരു വലിയ ഭാഗം മൊത്തമായി പടരുകയോ ആവാം. കാൽമുട്ടിന് മുകളിലോ താഴെയോ മരവിപ്പ് അനുഭവപ്പെടുക. പുറകിൽ നിന്ന് നിതംബത്തിലേക്കും തുടയുടെ പിൻഭാഗത്തേക്കും കാൽവിരലുകളിലേക്കും പ്രസരിക്കുന്ന ശക്തമായ, ഷൂട്ടിംഗ് വേദന, മുതുകിന്റെ മധ്യഭാഗത്തോ താഴെയോ സ്ഥിരമായ വേദന, പ്രത്യേകിച്ച് ദീർഘനേരം നിൽക്കുമ്പോഴോ ഇരിക്കുമ്പോഴോ. മൂത്രസഞ്ചി, മലവിസർജ്ജന നിയന്ത്രണം നഷ്ടപ്പെടൽ, രണ്ട് കാലുകൾക്കും ബലഹീനത, അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഗുരുതരമായ അവസ്ഥയുടെ ലക്ഷണങ്ങളാണ്.

Also Read: സ്ത്രീകൾ വെറുക്കുന്ന പുരുഷന്മാരുടെ സ്വഭാവങ്ങൾ

മനുഷ്യശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിവർന്നുനിൽക്കുന്ന ശരീരഘടന നിലനിർത്തുന്നതിനാണ്. അതിനാൽ എല്ലായ്പ്പോഴും ശരിയായ പോസ്ചർ നിലനിർത്തുക. ശരിയായ മെത്തയിൽ ഉറങ്ങുക, ചെറിയ തലയിണ അല്ലെങ്കിൽ സെർവിക്കൽ തലയിണ ഉപയോഗിക്കുക. ഇരുന്ന് ഒരിക്കലും ഉറങ്ങരുത്. ചലിക്കുന്ന വാഹനത്തിൽ ഒരിക്കലും ഉറങ്ങരുത്. കഴുത്ത് വളയാതിരിക്കാൻ കംപ്യൂട്ടർ / ലാപ്‌ടോപ്പ് കണ്ണ് തലത്തിൽ വയ്ക്കുക. കംപ്യൂട്ടർ ജോലി, ഡ്രൈവിങ് അല്ലെങ്കിൽ മറ്റേതെങ്കിലും ജോലി എന്നിവയ്ക്കിടയിൽ ഇടയ്ക്കിടെ കഴുത്ത് ചലിപ്പിക്കാൻ മറക്കരുത്. പേശികളെ ശക്തിപ്പെടുത്തുന്നതിന് കഴുത്തിലെ വ്യായാമങ്ങൾ പതിവായി പരിശീലിക്കുക. ഭാരം വളരെ ശ്രദ്ധാപൂർവം പൊക്കുക. കഴിയുന്നത്ര ഹെഡ്‌ലോഡിങ് ഒഴിവാക്കുക.

Top