ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റില്‍ നിയമിച്ച അംഗങ്ങളുടെ നിയമനം റദ്ദാക്കി ഹൈക്കോടതി

ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റില്‍ നിയമിച്ച അംഗങ്ങളുടെ നിയമനം റദ്ദാക്കി ഹൈക്കോടതി
ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റില്‍ നിയമിച്ച അംഗങ്ങളുടെ നിയമനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സെനറ്റില്‍ ഗവര്‍ണര്‍ നിയമിച്ച നാല് അംഗങ്ങളുടെ നിയമനം റദ്ദാക്കി ഹൈക്കോടതി. കേരള സര്‍വകലാശാല സെനറ്റ് നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. ചാന്‍സലറെന്ന നിലയില്‍ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്ന ഗവര്‍ണറുടെ വാദമാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.

അതേസമയം സര്‍ക്കാര്‍ നിയമിച്ച രണ്ടുപേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു. സര്‍ക്കാരിന്റെ ശുപാര്‍ശ ഇല്ലാതെ ഗവര്‍ണര്‍ നടത്തിയിരിക്കുന്ന നാല് സെനറ്റ് അംഗങ്ങളുടെ നിയമനം റദ്ദാക്കിയതിനു പിന്നാലെ ആറ് ആഴ്ചയ്ക്കകം പുതിയ നിയമനം നടത്തണമെന്നും നിര്‍ദേശം നല്‍കി.

കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ പറഞ്ഞു. നിയമപരമായും രാഷ്ട്രീയപരമായും ഗവര്‍ണര്‍ക്കേറ്റ തിരിച്ചടിയാണ്. ഗവര്‍ണര്‍ ഭരണഘടനാപദവിയെ രാഷ്ട്രീയപരമായി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനെതിരായിട്ടായിരുന്നു എസ്.എഫ്.ഐയുടെ സമരം. ഗവര്‍ണറെ പിന്തുണച്ച യു.ഡി.എഫ്. ഉള്‍പ്പെടെയുള്ളവര്‍ക്കേറ്റ തിരിച്ചടിയാണ് ഇതെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

Top