CMDRF

റിപ്പോർട്ടറിന് തിരിച്ചടി, വൻ മുന്നേറ്റം നടത്തി ഏഷ്യാനെറ്റ്, 24ന് ഒപ്പം !

72.8 പോയിന്റ് ഉണ്ടായിരുന്ന മനോരമ ന്യൂസ് ഇക്കുറി 62.6 പോയിന്റിലേക്ക് താഴ്ന്ന് നാലാമത് തന്നെ തുടരുകയാണ്

റിപ്പോർട്ടറിന് തിരിച്ചടി, വൻ മുന്നേറ്റം  നടത്തി ഏഷ്യാനെറ്റ്, 24ന് ഒപ്പം !
റിപ്പോർട്ടറിന് തിരിച്ചടി, വൻ മുന്നേറ്റം  നടത്തി ഏഷ്യാനെറ്റ്, 24ന് ഒപ്പം !

ചാനല്‍ റേറ്റിങ്ങില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെ തകര്‍ത്ത് വന്‍ കുതിച്ചുചാട്ടം നടത്തി ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞ മൂന്ന് തവണ ബാര്‍ക്ക് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായ ഏഷ്യാനെറ്റ് ഇത്തവണ ഒന്നാം സ്ഥാനത്തുള്ള 24 ന്യൂസിന്റെ തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. ഇരു ചാനലുകളും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണ് ഉള്ളത് എന്നതിനാല്‍, ഈ പോക്ക് പോയാല്‍ അടുത്ത ആഴ്ച ഏഷ്യാനെറ്റ് തന്നെ ഒന്നാം സ്ഥാനത്ത് എത്താനാണ് സാധ്യത.

കഴിഞ്ഞ ആഴ്ച 157.3 പോയിന്റോടെ ഒന്നാമത് നിന്ന 24 ന്യൂസ് 132.7 പോയിന്റിലേക്ക് താഴ്‌ന്നെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. 147.6 പോയിന്റോടെ മൂന്നാം സ്ഥാനത്ത് നിന്ന ഏഷ്യാനെറ്റ് ന്യൂസ് ഈ ആഴ്ച നില മെച്ചപ്പെടുത്തി 132.2 പോയിന്‍ോടെ രണ്ടാം സ്ഥാനത്തേക്ക് എത്തി. 24 ന്യൂസുമായി നേരിയ വ്യത്യാസം മാത്രമാണ് നിലവില്‍ ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. 149.1 പോയിന്റോടെ രണ്ടാമത് നിന്ന റിപ്പോര്‍ട്ടര്‍ ടിവി 110.5 പോയിന്റിലേക്ക് കൂപ്പ്കുത്തി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Also Read: ഏഷ്യാനെറ്റിനെ മറികടന്ന് റിപ്പോർട്ടർ ചാനൽ, അമ്പരന്ന് മാധ്യമലോകം, ഒന്നാമത് വീണ്ടും 24 തന്നെ

Channel Rating List

72.8 പോയിന്റ് ഉണ്ടായിരുന്ന മനോരമ ന്യൂസ് ഇക്കുറി 62.6 പോയിന്റിലേക്ക് താഴ്ന്ന് നാലാമത് തന്നെ തുടരുകയാണ്. 50.8 പോയിന്റോടെ മാതൃഭൂമി അഞ്ചാമതുമാണ്. 23.2 പോയിന്റോടെ എട്ടാമത് നിന്ന ജനം ടിവി ഈ ആഴ്ച 22.6 പോയിന്റോടെ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 21.9 പോയിന്റോടെ കൈരളി ഏഴാമതും 19.4 പോയിന്റോടെ തൊട്ടുപിറകില്‍ ന്യൂസ് 18 നുമാണ്. 15.2 പോയിന്റോടെ മീഡിയ വണ്‍ ഒമ്പതാമത് തന്നെ തുടരുകയാണ്.

പ്രധാനമായും ഹേമ കമ്മറ്റി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയുള്ള കൃത്യമായ റിപ്പോര്‍ട്ടിങ്ങാണ് മൂന്നാം സ്ഥാനത്ത് നിന്നും വന്‍ കുതിച്ചുചാട്ടം നടത്തി ഒന്നാംസ്ഥാനത്തുള്ള 24 ന് അടുത്തെത്താന്‍ ഏഷ്യാനെറ്റിന് കഴിഞ്ഞിരിക്കുന്നത്. മറ്റു ചില ചാനലുകള്‍ കൂടുതൽ ആക്ടിവിസ്റ്റ് സ്വഭാവത്തില്‍ നീങ്ങുന്നതിലുള്ള പ്രേക്ഷകരുടെ പ്രതിഷേധവും പഴയ ഇടം തിരിച്ച് പിടിക്കുള്ള ഏഷ്യാനെറ്റിന്റെ പ്രയാണത്തിന് സഹായകരമായിട്ടുണ്ട്.

Top