മൂന്നാം ദിനം മെഡൽ പ്രതീക്ഷ; ബാഡ്മിന്റൻ പുരുഷ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ മത്സരം റദ്ദാക്കി

മൂന്നാം ദിനം മെഡൽ പ്രതീക്ഷ; ബാഡ്മിന്റൻ പുരുഷ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ മത്സരം റദ്ദാക്കി
മൂന്നാം ദിനം മെഡൽ പ്രതീക്ഷ; ബാഡ്മിന്റൻ പുരുഷ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ മത്സരം റദ്ദാക്കി

പാരിസ്: 2024 പാരിസ് ഒളിംപിക്സിൽ മൂന്നാം ദിനം മെഡൽ പ്രതീക്ഷയോടെ ഇന്ത്യ. മൂന്ന് ഇനങ്ങളിലാണ് തിങ്കളാഴ്ച ഇന്ത്യയ്ക്ക് മെഡൽ സാധ്യതയുള്ളത്. ഷൂട്ടിങ്ങില്‍ 10 മീ. എയർ റൈഫിൾ വനിതാ ഫൈനലിൽ റമിത ജിൻഡാൽ മത്സരിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് 1.00 മണിക്കാണ് പോരാട്ടം. 10 മീ. എയർ റൈഫിൾ പുരുഷ ഫൈനലിൽ അർജുൻ ബബുതയും ഇറങ്ങും. ഉച്ചകഴിഞ്ഞ് 3.30 നാണ് ഫൈനൽ.

ആർച്ചറിയില്‍ പുരുഷ ടീ ക്വാർട്ടർ ഫൈനലിൽ മത്സരിക്കും. തരുൺദീപ് റായ്, ധീരജ് ബൊമ്മദേവര, പ്രവീൺ ജാദവ് എന്നിവരുടെ മത്സരം തിങ്കളാഴ്ച വൈകിട്ട് 6.30നാണ്. ഹോക്കി പുരുഷ വിഭാഗം പൂ‍ൾ ബി മത്സരത്തിൽ ഇന്ത്യ അർജന്റീനയെ നേരിടും. ബാഡ്മിന്റനിലും ഷൂട്ടിങ്ങിലും ഇന്ത്യയ്ക്കു മത്സരങ്ങളുണ്ട്.

ബാഡ്മിന്റൻ പുരുഷ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ ഇന്നത്തെ മത്സരം റദ്ദാക്കി. എതിരാളികൾ പരുക്കേറ്റു പിൻമാറിയതോടെയാണ് സാത്വിക്– ചിരാഗ് സഖ്യത്തിന്റെ മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. ഗ്രൂപ്പ് സിയില്‍ ആദ്യ രണ്ടു സ്ഥാനങ്ങൾക്കു വേണ്ടി മൂന്നു ടീമുകൾ ഇനി മാറ്റുരയ്ക്കും.

Top