സമഗ്രവും നയതന്ത്രപരവുമായ പങ്കാളിത്തം സംബന്ധിച്ച് ബഹ്‌റൈന്‍- ചൈന സംയുക്ത പ്രസ്താവന

സമഗ്രവും നയതന്ത്രപരവുമായ പങ്കാളിത്തം സംബന്ധിച്ച് ബഹ്‌റൈന്‍- ചൈന സംയുക്ത പ്രസ്താവന
സമഗ്രവും നയതന്ത്രപരവുമായ പങ്കാളിത്തം സംബന്ധിച്ച് ബഹ്‌റൈന്‍- ചൈന സംയുക്ത പ്രസ്താവന

മനാമ: ബഹ്‌റൈനും ചൈനയും സമഗ്രവും നയതന്ത്രപരവുമായ പങ്കാളിത്തം സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ഔദ്യോഗിക സംസ്ഥാന സന്ദര്‍ശന വേളയിലാണ് പ്രഖ്യാപനം. ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങും ഹമദ് രാജാവും കൂടിക്കാഴ്ച്ച നടത്തി. ചൈന-ജി.സി.സി ഉച്ചകോടിയുടെ ഫലങ്ങള്‍ നടപ്പാക്കുക, തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുക, ചൈന-ജി.സി.സി സ്വതന്ത്ര വ്യാപാര കരാറിനായി പ്രവര്‍ത്തിക്കുക എന്നിവ സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഹമദ് രാജാവ് ചൈനയിലെ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സന്ദര്‍ശിച്ചു. നാഷനല്‍ പീപ്പിള്‍സ് കോണ്‍ ഗ്രസ് സ്പീക്കര്‍ ലെജി ഷാവോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചൈന സ്റ്റേറ്റ് കൗണ്‍സില്‍ പ്രീമിയര്‍ ലി ക്വിയാങ്ങുമായും കൂടിക്കാഴ്ച്ച നടന്നു.

നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്പീക്കറുമായ നടന്ന കൂടിക്കാഴ്ചയില്‍ ബഹ്‌റൈനും ചൈനയുമായുള്ള ബന്ധം ഊഷ്മളമായി മുന്നോട്ടുകൊണ്ടുപോകാന്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുവെന്നും വിവിധ മേഖലകളില്‍ ചൈനയുമായി സഹകരണം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഹമദ് രാജാവ് പറഞ്ഞു. വ്യാപാരം, ഉല്‍പാദനം, നിക്ഷേപം, വികസനം എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കണമെന്നും അ ദ്ദേഹം പറഞ്ഞു. പൊതുതാല്‍പര്യമുള്ള വിഷയങ്ങളും പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാ സങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢവും തന്ത്രപരവുമായ ബന്ധത്തില്‍ പുതിയ മാനങ്ങള്‍ നല്‍കുന്ന ഹമദ് രാജാവിന്റെ ചൈന സന്ദര്‍ശനത്തെ സ്പീക്കര്‍ ഷാവോ സ്വാഗതം ചെയ്തു. അറബ് സ്റ്റേറ്റ് കോഓപറേഷന്‍ ഫോറത്തിന്റെ പത്താം മന്ത്രിതല യോഗത്തോടനുബന്ധിച്ചാണ് ഹമദ് രാജാവിന്റെ ചൈന സന്ദര്‍ശനം.

Top