മനാമ: മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് ഡൊമസ്റ്റിക് മിനിമം ടോപ്-അപ് ടാക്‌സ് ചുമത്താനുള്ള തീരുമാനം പ്രഖ്യാപിച്ച് ബഹ്‌റൈന്‍. ആഗോള സാമ്പത്തിക നീതിയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ തീരുമാനം. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോപറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പുതിയ നികുതി സംവിധാനം നടപ്പിലാക്കുന്നത്. അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നികുതിഘടനയനുസരിച്ച് മള്‍ട്ടി നാഷണല്‍ കമ്പനികള്‍ കുറഞ്ഞത് ലാഭത്തിന്റെ 15 ശതമാനം നികുതിയായി നല്‍കണം.
2018 മുതല്‍ രാജ്യം ഒഇസിഡി, ഇന്‍ക്ലൂസിവ് ഫ്രെയിംവര്‍ക്കില്‍ ചേരുകയും ദ്വിമുഖ നികുതി പരിഷ്‌കരണത്തിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. ഈ ഉത്തരവ് 2025 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അര്‍ഹരായവര്‍ ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തില്‍ വ്യക്തമാക്കിയ സമയപരിധിക്ക് മുമ്പ് ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗള്‍ഫ് സഹകരണം ഉള്‍പ്പെടെ 140 ലധികം രാജ്യങ്ങള്‍ക്കൊപ്പം ദ്വി?മു?ഖ നികുതി പരിഷ്‌കരണ പദ്ധതിയെ പിന്തുണച്ച് സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള ഓര്‍ഗനൈസേഷന്റെ സമഗ്ര ചട്ടക്കൂടിലേക്ക് 2018ല്‍ ബഹ്റൈന്‍ പ്രവേശനത്തിന് അനുസൃതമായാണ് ഈ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.