CMDRF

ബൈജൂസിന്റെ തലപ്പത്തേക്ക് വീണ്ടും ബൈജു രവീന്ദ്രന്‍

ബൈജൂസിന്റെ തലപ്പത്തേക്ക് വീണ്ടും ബൈജു രവീന്ദ്രന്‍
ബൈജൂസിന്റെ തലപ്പത്തേക്ക് വീണ്ടും ബൈജു രവീന്ദ്രന്‍

ഡല്‍ഹി: എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന്റെ തലപ്പത്തേക്ക് വീണ്ടും എത്തിയിരിക്കുകയാണ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. സി.ഇ.ഒ അര്‍ജുന്‍ മോഹന്‍ രാജിവച്ചതിനെത്തുടര്‍ന്ന് സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ബൈജു രവീന്ദ്രന്‍ കൈകാര്യം ചെയ്യുമെന്ന് കമ്പനി തിങ്കളാഴ്ച അറിയിച്ചു. ‘ബൈജൂസ് ഇന്ത്യ’യുടെ സി.ഇ.ഒ ചുമതല ഏറ്റെടുത്ത് ഏകദേശം ഏഴ് മാസത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. അര്‍ജുന്‍ മോഹന്‍ ഇനി കമ്പനിയുടെ ഉപദേശകന്റെ ചുമതലയായിരിക്കും വഹിക്കുക.

എജ്യു-ടെക് സ്ഥാപനമായ ബൈജൂസിന്റെ സി.ഇ.ഒ അര്‍ജുന്‍ മോഹന്‍ രാജിവെച്ചു. ‘ബൈജൂസ് ഇന്ത്യ’യുടെ സി.ഇ.ഒ ചുമതല ഏറ്റെടുത്ത് ഏകദേശം ഏഴ് മാസത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. അര്‍ജുന്‍ മോഹന്‍ ഇനി കമ്പനിയുടെ ഉപദേശകന്റെ ചുമതലയായിരിക്കും വഹിക്കുക. 2023 സെപ്തംബറിലായിരുന്നു അദ്ദേഹം സി.ഇ.ഒ ആയി ചുമതലയേറ്റെടുത്തത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രവീന്ദ്രന്‍ നേതൃസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.

Top