വയനാട്: മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം തകര്‍ന്നത് അവിടേയ്ക്കുള്ള രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമായി ബാധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കരസേന കഴിഞ്ഞ ദിവസം ബെയ്‌ലി പാലം നിര്‍മ്മാണം ആരംഭിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി താത്കാലികമായി നിര്‍മ്മിക്കുന്ന ബെയ്ലി പാലം ഇപ്പോള്‍ നാടിന് സമര്‍പ്പിക്കുന്നതായി അറിയിച്ചിരിക്കുകയാണ് സൈന്യം.
സ്ഥിരം പാലം വരുന്നതുവരെ ബെയ്ലി പാലം നാടിനെന്ന് മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു. മൃതദേഹങ്ങള്‍ മറുകരയിലെത്തിക്കാന്‍ താല്‍ക്കാലിക നടപ്പാലവും ഇവിടെ നിര്‍മ്മിച്ചിരുന്നു. ഇന്നലെ ആരംഭിച്ച പാലത്തിന്റെ പണി ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകുമെന്നാണ് സേന മേധാവി അറിയിച്ചിരിക്കുന്നത്.