സസ്‌പെന്‍ഷനില്‍ വിശദീകരണവുമായി ബജ്‌റംഗ് പൂനിയ

സസ്‌പെന്‍ഷനില്‍ വിശദീകരണവുമായി ബജ്‌റംഗ് പൂനിയ
സസ്‌പെന്‍ഷനില്‍ വിശദീകരണവുമായി ബജ്‌റംഗ് പൂനിയ

ഡല്‍ഹി: ഉത്തേജക വിരുദ്ധ ടെസ്റ്റിന് വിസമ്മതിച്ചതിന്റെ പ്രതികരണവുമായി ബജ്‌റംഗ് പൂനിയ. സാമ്പിള്‍ നല്‍കാന്‍ താന്‍ വിസമ്മതിച്ചിട്ടില്ല. കാലഹരണപ്പെട്ട കിറ്റാണ് തന്റെ സാമ്പിള്‍ ശേഖരിക്കാന്‍ കൊണ്ടുവന്നത്. അതില്‍ എന്ത് നടപടിയെടുത്തുവെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി വിശദീകരിക്കണം. തനിക്ക് നല്‍കിയ നോട്ടീസിന് അഭിഭാഷകന്‍ മറുപടി നല്‍കുമെന്നും താരം വ്യക്തമാക്കി.

ഉത്തേജക വിരുദ്ധ പരിശോധനയെ എതിര്‍ത്തുവെന്ന് ആരോപിച്ചാണ് ടോക്കിയോ ഒളിംപിക്‌സ് മെഡല്‍ ജേതാവായ ഗുസ്തിതാരം ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. മാര്‍ച്ച് 10ന് സോണിപട്ടില്‍ വെച്ച് നടന്ന ട്രയല്‍സില്‍ ബജ്‌റംഗ് രോഹിത് കുമാറിനോട് പരാജയപ്പെട്ടു. പിന്നാലെ ഇതിന്റെ ദേഷ്യത്തില്‍ താരം തിരിച്ചുപോകുകയായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്.

വിശദീകരണം നല്‍കാന്‍ മെയ് ഏഴ് വരെ താരത്തിന് സമയം നല്‍കിയിരുന്നു. സസ്‌പെന്‍ഷന്‍ തുടരുന്ന സമയത്തോളം ഇനിയൊരു ഗുസ്തി മത്സരത്തിലോ ട്രെയല്‍സിലോ താരത്തിന് പങ്കെടുക്കാന്‍ കഴിയില്ല. ഇതോടെ ജൂലൈയില്‍ ആരംഭിക്കുന്ന പാരിസ് ഒളിംപിക്‌സില്‍ ഉള്‍പ്പടെ ബജ്‌റംഗ് പൂനിയയുടെ പങ്കാളിത്തം സംശയത്തിലായിരിക്കുകയാണ്.

Top