ബേക്കറി ജംഗ്ഷനും ഇനി രാത്രിയിൽ തിളങ്ങും; പദ്ധതി സംസ്ഥാനമാകെയും വ്യാപിപ്പിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം കോർപ്പറേഷനും, തദ്ദേശ സ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പും സംയുക്തമായി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനം പൂർത്തീകരിച്ചത്.

ബേക്കറി ജംഗ്ഷനും ഇനി രാത്രിയിൽ തിളങ്ങും; പദ്ധതി സംസ്ഥാനമാകെയും വ്യാപിപ്പിക്കുമെന്ന് മന്ത്രി
ബേക്കറി ജംഗ്ഷനും ഇനി രാത്രിയിൽ തിളങ്ങും; പദ്ധതി സംസ്ഥാനമാകെയും വ്യാപിപ്പിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: പാലങ്ങൾ വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ സ്ഥാപിച്ച് ദീപാലംകൃതമാക്കുന്ന പ്രവർത്തനം സംസ്ഥാന വ്യാപകമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ പാലത്തിൽ സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം കോർപ്പറേഷനും, തദ്ദേശ സ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പും സംയുക്തമായി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനം പൂർത്തീകരിച്ചത്. കേരളത്തിലെ രണ്ട് പാലങ്ങൾ ദീപാലംകൃതമാക്കിയിട്ടുണ്ട് നിലവിൽ. കോഴിക്കോട് ജില്ലയിലെ ഫറോഖ് പഴയ പാലം ദീപാലംകൃതമാക്കിയതിനെ തുടർന്ന് അതൊരു ടൂറിസ്റ്റ് കേന്ദ്രവുമായി മാറി.

Also Read: അയ്യപ്പഭക്തർക്കു കുറി തൊടുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയത് പിൻവലിച്ചെന്ന് ദേവസ്വം ബോര്‍ഡ്

ഇത്തരത്തിൽ തിരുവനന്തപുരം നഗരത്തിലും സംസ്ഥാന വ്യാപകമായും പാലങ്ങൾ ദീപാലംകൃതമാക്കുന്ന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും മന്ത്രി ഇതോടൊപ്പം കൂട്ടിച്ചേർത്തു. മന്ത്രിമാരായ എം.ബി രാജേഷ്, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ എന്നിവരും സ്വിച്ച് ഓൺ ചടങ്ങിൽ പങ്കെടുത്തു.

Top