CMDRF

ഇനി ഇല്ല, ഇതെന്റെ അവസാനത്തെ കല്യാണം; മറുപടിയുമായി ബാല

ബുധനാഴ്ച രാവിലെ രാവിലെ 8.30ഓടെ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു ബാല വീണ്ടും വിവാഹിതനായത്

ഇനി ഇല്ല, ഇതെന്റെ അവസാനത്തെ കല്യാണം; മറുപടിയുമായി ബാല
ഇനി ഇല്ല, ഇതെന്റെ അവസാനത്തെ കല്യാണം; മറുപടിയുമായി ബാല

വിവാഹത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരിഹാസങ്ങൾക്കു മറുപടിയുമായി ബാല. ഇത് തന്റെ അവസാനത്തെ കല്യാണമാണെന്ന് ബാല വ്യക്തമാക്കി. ട്രോളുകളും നെ​ഗറ്റീവ് കമന്റുകളും ശ്രദ്ധിക്കാറുണ്ട്. മലയാളം വായിക്കാൻ അറിയാത്തതിനാൽ ട്രോൾ ചെയ്യുന്നവർ ഇനി ഇംഗ്ലിഷിൽ ട്രോൾ പങ്കുവയ്ക്കണമെന്നും ബാല പറഞ്ഞു. പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് ഭാര്യയെ വേദിയിൽ നിർത്തി താരം പ്രതികരിച്ചത്.

‘ഒരു പാട് പേര് അനുഗ്രഹിച്ചു. ഒരുപാട് ട്രോളുകള്‍ ഒക്കെ ഇറങ്ങി. ഇത് അവസാനത്തെ കല്യാണമാണ്. ട്രോളുകള്‍ കണ്ടപ്പോൾ നിനക്ക് വിഷമമില്ലേ എന്ന് കോകിലയോട് ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. കാര്യം തിരക്കിയപ്പോൾ എനിക്ക് മലയാളം അറിയില്ലല്ലോ മാമാ എന്നാണ് മറുപടി ലഭിച്ചത്. ട്രോളുകൾ ഇറക്കുന്നവർക്കും നെ​ഗറ്റീവ് കമന്റ് ‌പറയുന്നവര്‍ക്കും ഒരു ഉപദേശം തരാനുണ്ട്. കുറച്ച് ഇംഗ്ലീഷ്‌കൂടി ചേര്‍ത്താല്‍ നമുക്ക് മനസിലാകും. മുഴുവന്‍ മലയാളത്തിലായാല്‍ മനസിലാകില്ല. എന്തായാലും ആരായാലും എല്ലാവരും നന്നായി ഇരിക്കട്ടെ’- ബാല പറഞ്ഞു.

Also Read: ‘ദി രാജാസാബ്’; ഹൊറർ-കോമഡി ജോണറിൽ ഭാഗ്യം പരീക്ഷിക്കാൻ പ്രഭാസ്

ബുധനാഴ്ച രാവിലെ രാവിലെ 8.30ഓടെ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു ബാല വീണ്ടും വിവാഹിതനായത്. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

Top